മല്യക്കായി ഇന്ത്യയില്‍ ജയില്‍ ഒരുങ്ങി..ഞങ്ങളുടെ ജയിലും നിങ്ങളുടേതുപോലെ നല്ലതുതന്നെയെന്ന് ഇന്ത്യ!!
ഇന്ത്യക്ക് വിട്ടുകിട്ടിയാല്‍ മഹാരാഷ്ട്രയിലെ ആര്‍തൂര്‍ റോഡിലുള്ള ജയിലിലാണ് മല്യയെ പാര്‍പ്പിക്കുക
ദില്ലി: മഹാരാഷ്ട്രയിലെ ആര്‍തൂര്‍ റോഡില്‍ വിജയ് മല്യക്കായി ജയില്‍ ഒരുങ്ങിക്കഴിഞ്ഞു..ഇനി ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വാദം പൂര്‍ത്തിയാക്കി മല്യയെ വിട്ടുതരണമെന്നാണ് ഇന്ത്യയുടെ ആവശ്യം. തങ്ങളുടെ ജയിലും നല്ലതു തന്നെയാണെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്ക് വിട്ടു കിട്ടിയാല്‍ മഹാരാഷ്ട്രയിലെ ആര്‍തൂര്‍ റോഡിലുള്ള ജയിലില്‍ ആയിരിക്കും വിജയ് മല്യയെ പാര്‍പ്പിക്കുക. അഴിമതിക്കേസില്‍ ജയിലില്‍ ആയ മുന്‍ മഹാരാഷ്ട്ര മന്ത്രി ഛാഗന്‍ ഭുജ്പാല്‍ അടക്കമുള്ള പ്രമുഖര്‍ തടവുശിക്ഷ അുഭവിക്കുന്ന ജയിലാണിത്.

ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇംഗ്ലണ്ടിലെ സ്കോട്ട്ലണ്ട് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക കോടത് മല്യക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു. ഇന്ത്യയില്‍ നിന്നും മുങ്ങി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന വിജയ് മല്യ ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications