കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മുടെ 105 എംഎൽഎമാരും പാറ പോലെ ഉറച്ച് നിന്നു... അമിത് ഷായ്ക്ക് യെദ്യൂരപ്പയുടെ കത്ത്!

Google Oneindia Malayalam News

ബാംഗ്ലൂർ: കർണാടകയിലെ കോൺഗ്രസ് - ജെ ഡി എസ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് രാജിവെച്ചതിന് പിന്നാലെ ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്ക് ബി എസ് യെദ്യൂരപ്പയുടെ കത്ത്. നിര്‍ണായക സമയത്ത് നമ്മളുടെ എം എൽ എമാര്‍ പാറ പോലെ ഉറച്ചുനിന്നു എന്നാണ് യെദ്യൂരപ്പ പാർട്ടി പ്രസിഡണ്ടിനോട് പറയുന്നത്. നിര്‍ണായക സമയത്ത് പാർട്ടി സംസ്ഥാന ഘടകത്തിന് നൽകിയ പിന്തുണയ്ക്ക് യെദ്യൂരപ്പ അമിത് ഷായ്ക്ക് നന്ദി പറയുകയും ചെയ്തു.

<strong>ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... 50 സീറ്റ് ആദ്യ ടാര്‍ഗറ്റ്, കര്‍ണാടകം പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ, കെസിആറിനെ പൊളിക്കാന്‍ അമിത് ഷാ സംസ്ഥാനത്തെത്തും!!</strong>ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... 50 സീറ്റ് ആദ്യ ടാര്‍ഗറ്റ്, കര്‍ണാടകം പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ, കെസിആറിനെ പൊളിക്കാന്‍ അമിത് ഷാ സംസ്ഥാനത്തെത്തും!!

പല പല രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് കടുത്ത പ്രതിസന്ധിയിലായിരുന്നു സംസ്ഥാനം. തങ്ങൾക്കും ഇത് കടുത്ത പരീക്ഷണങ്ങളുടെ ദിവസമായിരുന്നു. പക്ഷേ എല്ലാത്തിനെയും സമർഥമായി അതിജീവിക്കാൻ നമുക്ക് സാധിച്ചു. ദുർഭരണത്തിനും അവിശുദ്ധ സഖ്യത്തിനുമെതിരെ പോരാടാനും അവരെ താഴെയിറക്കാനും കഴിഞ്ഞു. - ചൊവ്വാഴ്ച കുമാരസ്വാമി സർക്കാർ രാജി വെച്ചതിന് പിന്നാലെ യെദ്യൂരപ്പ അമിത് ഷായ്ക്ക് എഴുതിയ കത്തിൽ പറഞ്ഞു.

yeddyurappa

18 ദിവസങ്ങൾ നീണ്ട കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവിലാണ് കർണാടകത്തിൽ സഖ്യ സർക്കാർ രാജി വെച്ചത്. ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ 99 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിന് കിട്ടിയത്. ബി ജെ പിക്ക് 105 അംഗങ്ങളാണ് 224 അംഗ സഭയിൽ ഉള്ളത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട കുമാരസ്വാമി ചൊവ്വാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു.

14 മാസം നീണ്ട കോൺഗ്രസ് - ജെ ഡി എസ് ഭരണം അവസാനിച്ചതോടെ ബി ജെ പി സർക്കാർ രൂപീകരിക്കാൻ കളമൊരുങ്ങിയിരിക്കുകയാണ്. ബി എസ് യെദ്യൂരപ്പ ഇന്ന് തന്നെ മിക്കവാറും കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാനാണ് സാധ്യത. ഇത് നാലാം തവണയാണ് ബി എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാകുന്നത്. 2018ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് - ജെ ഡി എസ് സഖ്യം യാഥാർഥ്യമായപ്പോൾ യെദ്യൂരപ്പയ്ക്ക് രാജി വെക്കേണ്ടി വന്നു.

English summary
All our 105 members stood like rock: BS Yeddyurappa writes to Amit Shah after Karnataka trust vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X