കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്രം ലാന്‍ഡറിനെ ആദ്യം കണ്ടെത്തിയത് ഓര്‍ബിറ്റര്‍: നാസയുടെ വാദം തള്ളി ഐഎസ്ആര്‍ഒ, തെളിവ് നിരത്തി

Google Oneindia Malayalam News

ദില്ലി: വിക്രം ലാന്‍ഡര്‍ കണ്ടെത്തിയ സംഭവത്തില്‍ നാസയുടെ വാദം തള്ളി ഐഎസ്ആര്‍ഒ ചെയര്‍മാന്‍. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗിനിടെ തകര്‍ന്ന വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയത് ഇന്ത്യയാണ്. നാസ ചിത്രം പുറത്തുവിടുന്നതിന് ഏറെ മുമ്പ് തന്നെ ഐഎസ്ആര്‍ഒ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയിരുന്നുവെന്നാണ് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. നമ്മുടെ ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. അത് നേരത്തെ വെബ്സൈറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണം: ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണുംഅന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണം: ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും

ചന്ദ്രോപരിതലത്തില്‍ വെച്ച് വിക്രം ലാന്‍ഡര്‍ തകര്‍ന്നുവീണ് മൂന്ന് ദിവസത്തിന് ശേഷം ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. സെപ്തംബര്‍ ‍ 10നായിരുന്നു ഇത്. എന്നാല്‍ ഇതുവരെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഏത് വിധേനയും പുനസ്ഥാപിക്കാനുള്ള സാധ്യമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്തംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഐഎസ്ആര്‍ഒക്ക് നഷ്ടമായത്.

ksivan-

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ലൂണാര്‍ ഓര്‍ബിറ്റ‍ര്‍ പക‍ര്‍ത്തിയിട്ടുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍. വിക്രം ലാന്‍ഡറിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ചിത്രമാണ് നാസ പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലം ആദ്യം കണ്ടെത്തിയതെന്നും നാസ അറിയിച്ചിരുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയുടെ ലൂണാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഷണ്‍മുഖ സുബ്രഹ്മമണ്യത്തെ ഇതിനായി സഹായിച്ചതെന്നും നാസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓ‍ര്‍ബിറ്ററാണ് വിക്രം ലാന്‍ഡ‍ര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുക. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബ‍ര്‍ 14, 15, നവംബ‍ര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

English summary
Our orbiter located Vikram lander first: Isro rejects Nasa claim on Chandrayaan 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X