കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; ആർട്ടിക്കിൾ 14 ലംഘിക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി എംപി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ തള്ളി ബിഎസ്പി. മുസ്ലീങ്ങളെ ഒവഴിവാക്കി നിങ്ങൾ എന്തിനാണ് ആർട്ടിക്കിൾ 14 ലംഘിക്കുന്നതെന്ന് പൗരത്വ ബില്ലിൻമേലുള്ള ചർച്ചയിൽ ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര രാജ്യസഭയിൽ ചോദിച്ചു. പൊരത്ന ബില്ലിൻമേൽ ആറ് മണിക്കൂർ ചർച്ചയാണ് രാജ്യസഭയിൽ നടക്കുന്നത്.

ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച സിവസേന രാജ്യസഭയിൽ‌ ബില്ലിനെ എതിർക്കുകയായിരുന്നു. ബില്ലിനെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ദേശസ്നേഹത്തിന് ആരുടെയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് ആക്രമണം നടക്കുകയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

 BSP MP Satish Chandra Mishra

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദമാണ് ശിവസേനയുടെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. ബില്ലിന്റെ ആശയം നാസി ജർമനിയുടേതെന്നാണ് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാൻ പറർഞ്ഞത് .

Recommended Video

cmsvideo
Why Lankan Tamils, Muslims Left Out in CAB? | Oneindia Malayalam

ബില്ല് കൊണ്ടുവന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നും ബിൽ അസം വിരുദ്ധവും ബംഗാൾ വിരുദ്ധവുമാണെന്ന് ഡെറക് പറഞ്ഞു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നും ഭരണഘടനയുടെ ധാർമിക പരിശോധനയിൽ പരാജയപ്പെട്ട ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

English summary
'Our party opposes thenCitizenship Amendmdne Bill 2019' says BSP MP Satish Chandra Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X