Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയല്ല രാജ്യമാണ് വലുത്, വരാണസിയില്‍ ജനങ്ങളെ കയ്യിലെടുത്ത് മോദി, വോട്ട് ബാങ്ക് ലക്ഷ്യമേയല്ല!

വോട്ടുബാങ്കുകളെ സൃഷ്ടിക്കുന്നതിനല്ല രാജ്യത്തിന്‍റെ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മോദി

വരാണസി: പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പാര്‍ട്ടി വോട്ടിന് വേണ്ടിയുള്ളതല്ലെന്നും പാര്‍ട്ടിയേക്കാള്‍ വലുതാണ് രാഷ്ട്രമെന്നുമാണ് രണ്ട് ദിവസത്തെ വരാണസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ശനിയാഴ്ച സ്വന്തം മണ്ഡലമായ വരാണസിയിലെ ഷഹന്‍ഷാപൂരില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. വരാണസയിലെത്തിയ ശേഷം പ്രഷൂധന്‍ ആരോഗ്യമേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി പ്രഷൂധന്‍ മേളയുടെ ആനുകൂല്യം സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും ലഭിക്കുമെന്നും ചൂണ്ടിക്കാണിച്ചു.

ഭരണം നമുക്ക് തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതിനുള്ള വോട്ടുബാങ്കുകളെ സൃഷ്ടിക്കുന്നതിന് വേണ്ടിയല്ലെന്നും രാജ്യത്തിന്‍റെ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മോദി വരാണസിയില്‍ പറഞ്ഞു. സ്വച്ഛ ഭാരത് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച നരേന്ദ്രമോദി വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാണിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം മണ്ഡലത്തിലെത്തിയ മോദി 17 പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ആറ് പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മ്മവും മോദി നിര്‍വഹിച്ചു.

modi-

വരാണസിയില്‍ പശു ആരോഗ്യ മേളയെ അഭിസംബോധന ചെയ്ത് സംസാരിച്ച നരേന്ദ്ര മോദി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും രാജ്യത്തെ വീടില്ലാത്തവര്‍ക്കെല്ലാം 2022 ഓടെ വീട് ലഭ്യമാക്കുമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്. കന്നുകാലികളുടെ ശരിയായ പരിചരണം കൊണ്ട് രാജ്യത്തെ പാലുല്‍പ്പാദനം ഉയര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം, അഴിമതി എന്നിവയ്ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+