Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്മുടെ സർദാർ; സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ പ്രമേയം പാസാക്കി കോൺ​ഗ്രസ്

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ പട്ടേലിനെ കേന്ദ്രീകരിച്ചുള്ള പ്രമേയം പാസാക്കി കോൺ​ഗ്രസ്. ചൊവ്വാഴ്ചയാണ് പ്രമേയം പാസാക്കിയത്. പട്ടേലിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭരണകക്ഷിയായ ബി ജെ പിയെ നേരിടുമെന്ന് പ്രമേയം വ്യക്തമാക്കി.

അഹമ്മദാബാദിൽ നടന്ന ദ്വിദിന കൺവെൻഷന്റെ ആദ്യ ദിവസത്തെ കോൺദ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിന് ശേഷം സ്വാതന്ത്ര്യ സമരത്തിന്റെ പതാകവാഹകൻ നമ്മുടെ സർ​​ദാർ വല്ലഭായ് പട്ടേൽ എന്ന തലക്കെട്ടിൽ രണ്ട് പേജുള്ള പ്രമേയം പുറത്തിറക്കി.

sardar

മഹാത്മാ ​ഗാന്ധിയുടെയും പട്ടേലിന്റെയും നാട്ടിൽ കോൺ​ഗ്രസ് നേതാക്കൾ ഒത്തുകൂടി, ഈ നേതാക്കളിൽ നിന്നുള്ള പ്രചോദനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭാവിക്ക് ചിന്തയുടെയും പ്രവർത്തനത്തിന്റെയും ഒരു പുതിയ ദിശ നൽകാൻ പ്രമേയത്തിൽ പറഞ്ഞു.

പ്രമേയം ബി ജെ പിയുടെ ഭരണത്തെ ക്രൂരമായ ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തി. കർഷക വിരുദ്ധ ദരിദ്രവിരുദ്ധ നയങ്ങൾ. പ്രാദേശികതയുടെ കൃത്രിമ പിളർപ്പുണ്ടാക്കി, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ തന്ത്രപരമായ വിഭജനം നടത്തി, ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള തന്ത്രപരമായ വേർതിരിവ് നടത്തി ബി ജെ പി രാജ്യത്തെ വിഭജിക്കുകയാണ്, പ്രമേയത്തിൽ പറയുന്നു.

അതിരൂക്ഷമായ സാമ്പത്തിക അസമത്വത്തിനും ആഴത്തിൽ പതിഞ്ഞ സമ്പത്തിന്റെ കേന്ദ്രീകരണത്തിനും എതിരെ നീതിക്കുവേണ്ടിയുള്ള നവീകരിച്ച പോരാട്ടത്തിലൂടെ സർദാർ പട്ടേലിന്റെ പാതയിലൂടെ നടക്കാൻ പാർട്ടി തയ്യാറാണെന്ന് അതിൽ പറയുന്നു. ബി ജെ പി ​ഗുജറാത്തിന്റെ സമൃദ്ധമായ സംരംഭം തകർത്തുവെന്നും ഇന്ത്യയുടെ ഖജനാവ് വിരലിലെണ്ണവുന്ന ചങ്ങാത്ത മുതലാളിമാരുടെ സമ്പന്നതയ്ക്കായി ഉപയോ​ഗിച്ചുവെന്നും അതിൽ ആരോപിച്ചു.

മഹാത്മാ ​ഗാന്ധിയെ കൊലപ്പെടുത്തിയ അതേ അക്രമാസക്തമായ പ്രത്യയശാസ്ത്രത്തിന്റെ വ്യക്തിത്വങ്ങളാണിവർ. സത്യം, അഹിം, എന്നീ അടിസ്ഥാന തത്വങ്ങളെ ഇവർ എതിർക്കുന്നു. സ്വാതന്ത്ര്യ സമരത്തെയും ഇവർ തള്ളിപ്പറയുന്നു. വികലമായ ഈ പ്രത്യയശാസ്ത്രം നാഥുറാം ​ഗോഡ്സയെ മഹത്വവൽക്കരിക്കുന്നു. മറുവശത്ത് ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ പട്ടേൽ ' അക്രമവും വർഗീയതയും ' എന്ന പ്രത്യേയ ശാസ്ത്രം ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിശ്വസിച്ചിരുന്നു. മഹാത്മാ ​ഗാന്ധിയുടെ വധത്തിന് ശേഷം 1948 ഫെബ്രുവരി 4 ന് ആർ എസ് എസിനെ നിരോധിച്ചത് സർദാർ പട്ടേലായിരുന്നു പ്രമേയത്തിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+