കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ ഗാന്ധി

  • By Aiswarya
Google Oneindia Malayalam News

ദില്ലി : പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തതിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ക്രിമിനലുകളല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അദ്ദേഹം കുറ്റപ്പെടുത്തി. അച്ഛാ ദിന്‍ എന്നതിനു മോഡിയുടെ മന്ത്രമാണ് നിശബ്ദത, പുറത്താക്കല്‍, അറസ്റ്റ് എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

-rahul-gandhi-645.jpg -Properties

സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കൂടാതെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഗജേന്ദ്രചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

English summary
The midnight arrests of five students from the Film Institute campus in Pune has been used by Congress Vice President Rahul Gandhi to reiterate the allegation that Prime Minister Narendra Modi and his administration will smack down dissent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X