കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറോണ രോഗികള്‍ പതിനയ്യായിരത്തിലേക്ക്; 4000 ലധികം നിസാമുദീനുമായി ബന്ധപ്പെട്ട്

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം പതിനയ്യായിരത്തിനടുത്തെത്തിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ശനിയാഴ്ച്ച വൈകുന്നേരം വരേയും 14792 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12289 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒപ്പം ആശ്വസിക്കാനാവുന്ന കാര്യം 2014 പേര്‍ രാജ്യത്ത് രോഗമുക്തരായി എന്നതാണ്.

രാജ്യത്ത് ദില്ലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നിരിക്കുകയാണ്. ദില്ലി നിസാമുദീന്‍ മര്‍ക്കസ് കേന്ദ്രം രാജ്യത്ത് കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ടായിട്ടാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് രോഗം ബാധിച്ച പതിനാലായിരത്തിധികം പേരില്‍ നാലായിരം പേരും മര്‍ക്കസ് മതസമ്മേളനവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ്.

നിസാമുദീന്‍

നിസാമുദീന്‍

കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ് പോട്ട് കേന്ദ്രങ്ങളിലൊന്നാണ് ദില്ലി നിസാമുദീന്‍ മര്‍ക്കസ് കേന്ദ്രം. ആകെ രോഗ ബാധിതരായ 14792 പേരില്‍ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരില്‍ 4291 പേരും നിസാമുദീന്‍ സംഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതായത് രാജ്യത്ത് രോഗം ബാധിതരുടെ 29.8 ശതമാനവും മര്‍ക്കസ് നിസാമുദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് കേന്ദ്ര ആരാഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

തമിഴ്‌നാട്

തമിഴ്‌നാട്

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണം കണക്കാക്കുകയാണെങ്കില്‍ തമിഴ്‌നാട്ടില്‍ 84 ശതമാനവും തെലുങ്കാനയില്‍ 79 ശതമാനവും ദില്ലിയില്‍ 60 ശതമാനവും ഉത്തര്‍പ്രദേശില്‍ 59 ശതമാനവും ആന്ധ്രപ്രദേശില്‍ 61 ശതമാനവും കേസുകള്‍ നിസാമുദീനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതില്‍ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത് തമിഴ്‌നാടിനെയാണ്.

 കുറവ് കൊറോണ കേസുകള്‍

കുറവ് കൊറോണ കേസുകള്‍

വളരെ കുറവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലും നിസാമുദീന്‍ സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അരുണാചല്‍ പ്രദേശില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരേ ഒരു കൊറോണവൈറസ് കേസ് ഇത്തരത്തിലുള്ളതാണ്. അസമിലെ 35 കേസില്‍ 32 ഉം ആന്‍ഡാന്‍ നികോബാര്‍ ദ്വീപിലെ 12 കേസില്‍ 10 ഉം നിസാമുദീന്‍ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

സാമൂഹിക അകലം

സാമൂഹിക അകലം

ഇത്തരം സംഭവങ്ങള് നിങ്ങളുടെ ശ്രദ്ധ കൊണ്ട് വരാന്‍ കാരണം ഒരു വ്യക്തി സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിലും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കിലും അതിന്റെ ഫലം രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരും എന്ന് കാണിച്ചുതരാനാണെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു.

മരണനിരക്ക്

മരണനിരക്ക്

രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് 488 പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ചവരുടെ 3.3 ശതമാനമാണിത്. മരണം സംഭവിച്ചവരില്‍ 14.4 ശതമാനം 45 വയസ്സിനുള്ളിലുള്ളവരും 10.3 ശതമാനം 45 നും 60 വയസിനും ഇടയിലുള്ളവരും 33.1 ശതമാനം 60 നും 75 വയസിനും ഇടയിലുള്ളവരും 42.2 ശതമാനം 75 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. അതായത് മരണപ്പെട്ടവരില്‍ 75.3 ശതമാനം പേരും 60 വയസോ അതിന് മുകളിലോ ഉള്ളവരാണ്.

 ദില്ലി

ദില്ലി

ദില്ലിയില്‍ ഇന്നലെ മാത്രം 186 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ദില്ലി ജഹാംഗീര്‍ പുരിയില്‍ ഒകു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും തന്നെ വിവിധ വീടുകളില്‍ താമസിക്കുന്നവരാണ്. ദില്ലി സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം. കൂടാതെ എയിംസിലെ നഴ്‌സിംഗ് ഓഫീസര്‍ക്കും ഒന്നരവയസുള്ള കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

English summary
Out of 14792 Coronavirus case 4291 Are linked to Markaz Nizamuddin area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X