ഛത്തീസ്ഗഡ് നിയമസഭയിലെ 90 എം എൽ എമാരിൽ 72 പേരും കോടീശ്വരൻമാർ; മുന്നിൽ ഈ പാർട്ടി
റായ്പൂർ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഛത്തീസ്ഗഡ് നിയമസഭയിലെ 90 എം എൽ എമാരിൽ 72 പേരും കോടീശ്വരന്മാർ. ബി ജെ പിയിലാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ളത്. 43 കോടിപതി എം എൽ എമാരാണ് ബി ജെ പിക്കുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും ( എ ഡി ആർ) ഛത്തീസ്ഗഡ് ഇലക്ഷൻവാച്ചും നടത്തിയ വിശകലനമനുസരിച്ച് കോൺഗ്രസിന്റെ 35 എം എൽ എമാരിൽ 83 ശതമാനവും കോടീശ്വരന്മാരാണ്.
2028 ലെ നിയസസഭാ തിരഞ്ഞെടുപ്പിലെ 11.63 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഓരോ സ്ഥാനാർത്ഥിയുടെയും ശരാരശി ആസ്തി 5.25 കോടിയാണ്. കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്ത് ബി ജെ പിയുടെ എം എൽ എ ഭവൻ ബോറയാണ്.

33.86 കോടി രൂപയുടെ ആസ്തിയാണ് എം എൽ എയ്ക്ക്. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിന് 33. 38 കോടി രൂപയുടെ ആസ്തിയാണ്. ബാഗേൽ ആണ് രണ്ടാമത്. ബി ജെ പിയുടെ അമർ അഗർവാൾ 27 കോടിയിലധികം ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.
ചന്ദ്രാപൂരിൽ നിന്നുള്ള കോൺഗ്രസ് എം എൽ എ രാംകുമാർ ടോപ്പോയും നിയമസഭാ തിരഞ്ഞെടുരപ്പിൽ മത്സരിച്ച നിലവിലെ എം പി ഗോമതി സായിയുമാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എം എൽ എമാരുടെ പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 10 ലക്ഷം രൂപയുടെ ആസ്തിയാണ് യാദവ് പ്രഖ്യാപിച്ചത്. എല്ലാ എം എൽ എമാരിലും ഏറ്റവും താഴെ ടോപ്പാ ആണ് ആസ്തി 13. 12 ലക്ഷം, സായി 15.47 ലക്ഷം.
90 എം എൽ എമാരിൽ 33 പേരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത 5 മുതൽ 12ാം ക്ലാസ് വരെ ആണ് വ്യക്തമാക്കിയത്. രണ്ട് പേർക്ക് ഡിപ്ലോമയുണ്ട്. വിജയിച്ച 44 സ്ഥാനാർത്ഥികൾ ( 49 ) ശതമാനം പേർ തങ്ങളുടെ പ്രായം 25 നും 50നും ഇടയിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 46 പേർ (51 ശതമാനം ) 51 നും 80 നും ഇടയിൽ പ്രായമുള്ളവരാണ്.












Click it and Unblock the Notifications