കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം: കശ്മീരില്‍ പകര്‍ച്ചവ്യാധി ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍: വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ നിന്ന് കശ്മീരിന് ഇപ്പോഴും മോചനമില്ല. വലിയ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് സംസ്ഥാനം ഇപ്പോഴുള്ളത്. വളര്‍ത്തുമൃഗങ്ങളും മറ്റും വെള്ളപ്പൊക്കത്തില്‍ ചത്ത് വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് കിടക്കുകയാണ്.

ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. കശ്മീരിലെ പല ആശുപത്രികളും വെള്ളത്തിലാണ്. ചികിത്സ നല്‍കാന്‍പോലും ആകാത്ത സ്ഥിതിയാണ്.

സൈനിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ട്. പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പലയിടത്തും പടര്‍ന്നു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷതേടി

രക്ഷതേടി

മഴയുടെ താണ്ഡവം അവസാനിച്ചെങ്കിലും വെള്ളപ്പൊക്കത്തിന്റെ ദുരതത്തില്‍ നിന്ന് കശ്മീര്‍ മുക്തമായിട്ടില്ല.

ഇനി എങ്ങോട്ട്

ഇനി എങ്ങോട്ട്

റോഡേത്, തോടേത്, പുഴയേതെന്ന് അറിയില്ല. സര്‍വ്വത്ര ജലമയം. കയ്യില്‍ കരുതിയ വടി കുത്തിയാണ് ഇയാള്‍ സുരക്ഷിത സ്ഥാനം തേടുന്നത്.

വിമാനത്താവളത്തില്‍

വിമാനത്താവളത്തില്‍

പ്രളയ ബാധിത കേന്ദ്രങ്ങളില്‍ നിന്ന് സൈന്യം രക്ഷിച്ചവര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍. ഇവിടേയും സൗകര്യങ്ങള്‍ പരിമിതമാണ്.

രക്ഷിക്കാന്‍

രക്ഷിക്കാന്‍

ശ്രീനഗറില്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികന്‍. കയ്യിലെ ഇരുമ്പ് ദണ്ഡാണ് ആഴമറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

 തകര്‍ന്നടിഞ്ഞ കെട്ടിടം

തകര്‍ന്നടിഞ്ഞ കെട്ടിടം

വലിയവലിയ കെട്ടിടങ്ങളാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. പലതിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാം..പലരും മരിച്ചുപോയിട്ടുണ്ടാകാം.

സൈന്യമാണ് രക്ഷ

സൈന്യമാണ് രക്ഷ

ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും പ്രകടമാക്കുന്നതാണ് കശ്മീരില്‍ അവരുടെ രക്ഷാ പ്രവര്‍ത്തനം.

ഞങ്ങളുണ്ട് കൂടെ

ഞങ്ങളുണ്ട് കൂടെ

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ സൈന്യം രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.

മണ്ണടിഞ്ഞ വീടുകള്‍

മണ്ണടിഞ്ഞ വീടുകള്‍

പലയിടത്തും വെള്ളം താഴ്ന്ന് തുടങ്ങി. പക്ഷേ മണ്ണും ചെളിയും അടിഞ്ഞ വീടുകള്‍ ഉപയോഗക്ഷമമാകാന്‍ ഏറെ പരിശ്രമിക്കണം.

പ്രളയ നഗരം

പ്രളയ നഗരം

ശ്രീനഗര്‍ നഗരം ഇപ്പോഴും വെള്ളത്തിലാണ്.

English summary
With the water level receding in river Jhelum, the threat of outbreak of epidemic in Kashmir is increasing as there is massive shortage of medicines and vaccines in the flood affected areas of the Valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X