കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലിലെ പള്ളിയില്‍ നിസ്‌കരിക്കാമോ? ആരാധനയുടെ മറവില്‍ പുറത്ത് നിന്നുള്ളവര്‍ ചെയ്യുന്നത്...

Google Oneindia Malayalam News

Recommended Video

cmsvideo
താജ്മഹല്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമോ? | Oneindia Malayalam

ദില്ലി: ലോകത്തെ പ്രധാന പൈതൃകങ്ങളിലൊന്നാണ് ആഗ്രയിലെ താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പ്രിയതമയുടെ ഓര്‍മയ്ക്കായ് നിര്‍മിച്ച മനോഹര മന്ദിരം. താജ്മഹലില്‍ ഒരു മുസ്ലിം ആരാധനാലയമുണ്ട്. അവിടെ മുസ്ലിംകള്‍ നമസ്‌കരിക്കാനെത്തും. അടുത്തിടെ അത് വിവാദമായി.

ചില പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. ഇതിനെതിരെ ആക്ഷേപമുള്ളവര്‍ സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതി ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമെടുത്തിരിക്കുന്നു. താജ്മഹല്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമോ? താജ്മഹലിലെ നമസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളും കോടതി ഉത്തരവും വിശദീകരിക്കാം....

വെള്ളിയാഴ്ചയുള്ള പ്രാര്‍ഥന

വെള്ളിയാഴ്ചയുള്ള പ്രാര്‍ഥന

വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്‌കാരമാണ് താജ്മഹലിലെ പള്ളിയില്‍ കാര്യമായും നടക്കാറ്. കഴിഞ്ഞ ജനുവരിയിലാണ് ഇതിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. യോഗി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ട് ബിജെപിയുടെ പ്രതികാര നടപടിയായി ഇതിനെ വിലയിരുത്തിയിരുന്നു. പരാതിയെ തുടര്‍ന്നാണ് നിയന്ത്രണം എന്നായിരുന്നു വിശദീകരണം.

എന്താണ് പരാതി

എന്താണ് പരാതി

എന്ത് പരാതിയാണ് താജ്മഹലിലെ നമസ്‌കാരത്തെ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. പുറത്ത്‌നിന്നുള്ളവര്‍ നമസ്‌കാരത്തിന്റെ മറവില്‍ താജ്മഹലില്‍ എത്തുന്നുണ്ടെന്നായിരുന്നു പരാതി. ഇന്ത്യക്കാരല്ലാത്തവരും ബംഗ്ലാദേശുകാരും വെള്ളിയാഴ്ച നിയന്ത്രണമില്ലാതെ താജ്മഹലില്‍ പ്രവേശിക്കുന്നുവെന്നായിരുന്നു പരാതി.

ആഗ്രയില്‍ മാത്രമുള്ളവര്‍ മതി

ആഗ്രയില്‍ മാത്രമുള്ളവര്‍ മതി

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആഗ്രയില്‍ താജ്മഹലിനോട് ചേര്‍ന്നുള്ളവര്‍ മാത്രം ഇവിടെ നമസ്‌കരിച്ചാല്‍ മതിയെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്നും നിബന്ധന വച്ചു.

സുരക്ഷ അത്രയും പ്രധാനം

സുരക്ഷ അത്രയും പ്രധാനം

ഇക്കാര്യം ചോദ്യം ചെയ്താണ് നമസ്‌കാരത്തിനെത്തുന്നവരില്‍ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടി ശരിവയ്ക്കുകയാണ് ചെയ്തത്. കാരണം താജ്മഹലിന്റെ സുരക്ഷ അത്രയും പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. പ്രദേശവാസികള്‍ മാത്രം താജ്മഹലിലെ പള്ളിയില്‍ നിസ്‌കരിച്ചാല്‍ മതിയെന്ന് കോടതിയും വ്യക്തമാക്കി.

നിസ്‌കരിക്കാനെത്തുന്നവര്‍

നിസ്‌കരിക്കാനെത്തുന്നവര്‍

ലോകത്തെ ഏഴ് അല്‍ഭുതങ്ങളില്‍ ഒന്നാണ് താജ്മഹലെന്ന് കോടതി സൂചിപ്പിച്ചു. അത് സംരക്ഷിക്കപ്പെടണം. പുറത്തുനിന്നുള്ളവരും വിനോദ സഞ്ചാരികളും താജ്മഹലില്‍ പ്രാര്‍ഥന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച നിസ്‌കരിക്കാനെത്തുന്നവര്‍ തിരിച്ചറിയല്‍ കാണിക്കണമെന്നും കോടതി വ്യക്തമാക്കി.

 പുറത്തുനിന്നുള്ളവര്‍ എത്തിയാല്‍

പുറത്തുനിന്നുള്ളവര്‍ എത്തിയാല്‍

പുറത്തുനിന്നുള്ളവര്‍ പ്രാര്‍ഥനയ്ക്ക് എത്തിയാല്‍ അറിയിക്കാന്‍ ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഗ്ര നഗരത്തിലുള്ളവര്‍ക്ക് താജ്മഹലില്‍ നിസ്‌കരിക്കാന്‍ വരാമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് ദയാലും വിശദീകരിച്ചു. 2013ല്‍ പുരാവസ്തു വകുപ്പ് സമാനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

താജ്മഹലിനെതിരെ പ്രചാരണം

താജ്മഹലിനെതിരെ പ്രചാരണം

താജ്മഹലിനെതിരെ തീവ്രവലതു സംഘടനകള്‍ വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. താജ്മഹല്‍ തേജോ മഹാലയ ക്ഷേത്രമാണെന്നാണ് ഇവരുടെ പ്രചാരണം. നേരത്തെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. അതിനിടെയാണ് നമസ്‌കാര നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുപ്രീംകോടതി ഇടപെടലോടെ വിവാദത്തിന് തല്‍ക്കാലം ശമനമാകുമെന്ന് കരുതാം.

ബിജെപിയെ തുരത്താന്‍ വന്ന കോണ്‍ഗ്രസിന് ഉഗ്രന്‍ പണി; സഖ്യങ്ങള്‍ ചോദ്യം ചെയ്ത് നേതാക്കള്‍ബിജെപിയെ തുരത്താന്‍ വന്ന കോണ്‍ഗ്രസിന് ഉഗ്രന്‍ പണി; സഖ്യങ്ങള്‍ ചോദ്യം ചെയ്ത് നേതാക്കള്‍

English summary
No 'namaz' by non-locals at Taj Mahal mosque, its preservation is paramount: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X