കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവിലെ പ്രശ്നങ്ങൾക്ക് കാരണം മലയാളികൾ? പോലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചു, ഗൂഢാലോചന?

Google Oneindia Malayalam News

മംഗളൂരു: കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേരായിരുന്നു മംഗളൂരുവിൽ കൊല്ലപ്പെട്ടത്. രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായായാണ് മംഗളൂരുവിലും പ്രതിഷേധം നടന്നത്. പോലീസ് പ്രതിഷേധക്കാരെ നേരിട്ടത് അതിക്രൂരമായ രീതിയിലായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നായിരുന്നു റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിർത്തത്.

കർഫ്യൂ പ്രഖ്യാപിച്ചു

കർഫ്യൂ പ്രഖ്യാപിച്ചു


ഇതിന് പിന്നാലെ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രത നിർദേശവും നൽകി. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ ലഖ്നൗവിലും ഒരാൾ കൊല്ലപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തിൽ ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടിരിക്കുകയാണ്.

20 പോലീസുകാർക്ക് പരിക്ക്

20 പോലീസുകാർക്ക് പരിക്ക്

മംഗളൂരുവിലെ സംഘർഷത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകതൾ പുറത്ത് വരുന്നുണ്ട്. എന്നാൽ മംഗളൂരുവിൽ നടന്ന സംഭവത്തിന് പിന്നിൽ കേരളത്തിൽ നിന്ന് വന്നവരാണെന്നാണ് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ വാദം. കർണാടകക്കാരല്ല മറിച്ച് കർണാടകത്തിന് പുറത്തുള്ളവരാണ് ആക്രമം അവിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്രമം നടത്താൻ ഗൂഢാലോചന

അക്രമം നടത്താൻ ഗൂഢാലോചന

ദിവസങ്ങളായി അക്രമം നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷന് തീയിടാന്‍ ശ്രമിച്ചിരുന്നു അപ്പോഴാണ് പോലീസ് വെടിയുതിർത്തത്. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നത്. അക്രമികളെ കര്‍ശനമായി നേരിടുമെന്നും ബസവരാജ് ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ലഖ്നൗവിലും ഒരാൾ കൊല്ലപ്പെട്ടു

ലഖ്നൗവിലും ഒരാൾ കൊല്ലപ്പെട്ടു

മംഗളൂരുവിൽ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു എന്ന വാർത്തകൾക്ക് പിന്നാലെയാണ് ലഖ്നൗവിലും ഒരാൾ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്ത് വന്നത്. പോലീസ് നടത്തിയ വെടിവെപ്പിൽ തന്നെയാണ് ഇയാൾ മരിച്ചതെന്നാണ് ആരോപണങ്ങൾ‌. എന്നാൽ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് വാദം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Recommended Video

cmsvideo
Malayalee media Reporters arrested in Mangalore | Oneindia Malayalam
വാഹനങ്ങൾ അഗ്നിക്കിരയാക്കി

വാഹനങ്ങൾ അഗ്നിക്കിരയാക്കി

സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ലഖ്നൗവിൽ പ്രതിഷേധം വ്യാപിച്ചത്. പോലീസ് വാൻ, ഒബിവാൻ എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർ‌ജ്ജ് വീശി. തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതകവും പോലീസ് പ്രയോഗിച്ചു.

English summary
Outsiders indulged in violence says Karnataka Home Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X