കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രണ്ട് നിര്‍ദേശം.... ബിജെപിയില്‍ നിന്ന് വന്ന നേതാവാകരുത്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ രണ്ട് നിര്‍ദേശങ്ങള്‍ നല്‍കി രാഹുല്‍ ഗാന്ധി. ഇത്തവണ പ്രതിച്ഛായ നന്നായവരെ തന്നെ മത്സരിപ്പിക്കണമെന്നാണ് നിര്‍ദേശം. ക്ലീന്‍ ഇമേജ് പൊളിറ്റിക്‌സാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്. അതേസമയം സ്ഥിരം സ്ഥാനാര്‍ത്ഥികളാവുന്നവരുടെ പേരില്‍ കേസുകളുണ്ടെങ്കില്‍ അത് കെട്ടിച്ചമച്ചതാണോ എന്ന് രാഹുല്‍ പരിശോധിക്കും.

രാഷ്ട്രീയപ്രേരിതമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്നാണ് നിര്‍ദേശം. പ്രധാനമായും വിജയസാധ്യതയ്ക്കാണ് രാഹുല്‍ മുന്‍തൂക്കം നല്‍കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ കേസില്ലാത്ത നേതാക്കളുണ്ടാവില്ലെന്ന് രാഹുലിന് വ്യക്തമായിട്ടുണ്ട്. സീറ്റ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വന്തം മണ്ഡലങ്ങളില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താനും നിര്‍ദേശമുണ്ട്.

ബിജെപിയില്‍ നിന്നുള്ള നേതാക്കള്‍

ബിജെപിയില്‍ നിന്നുള്ള നേതാക്കള്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്ന രീതിയുണ്ട്. പ്രത്യേകിച്ച് സീറ്റ് കിട്ടാത്തവരായിരിക്കും സീറ്റിനായി കോണ്‍ഗ്രസിലേക്ക് വരിക. അത്തരക്കാര്‍ക്ക് അംഗത്വം നല്‍കാം. എന്നാല്‍ സീറ്റ് വാഗ്ദാനം ചെയ്യരുതെന്നാണ് നിര്‍ദേശം. അങ്ങനെ ചെയ്താല്‍ സ്വന്തം പ്രവര്‍ത്തകരുടെ വിശ്വാസം നഷ്ടപ്പെടുമെന്നും രാഹുല്‍ പറയുന്നു.

സ്‌ക്രീനിംഗ് കമ്മിറ്റി

സ്‌ക്രീനിംഗ് കമ്മിറ്റി

കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ബിജെപിയില്‍ നിന്ന് വന്ന പല നേതാക്കള്‍ക്കും ചെറിയ വിജയശതമാനം പോലുമില്ല. ഇവരെ നിര്‍ത്തേണ്ടി വരില്ലെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് വന്നവര്‍ക്ക് പാര്‍ട്ടി ചുമതല അടക്കം നല്‍കുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റിയിലും രാഹുല്‍ ഇത്തരക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശം

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശം

ബൂത്ത് തലം തൊട്ട് അറിയുന്നവരെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കൂ എന്നാണ് രാഹുലിന്റെ ആദ്യ നിര്‍ദേശം. ഇത്തരക്കാര്‍ വന്നാല്‍ പ്രാദേശിക തലം തൊട്ട് ദേശീയ തലം വരെ കോണ്‍ഗ്രസിനുള്ള ശക്തി വര്‍ധിക്കും. മറ്റൊന്ന് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനമാണ്. പ്രമുഖ നേതാക്കള്‍ തങ്ങളുടെ സ്വാധീനം യുവാക്കള്‍ക്കിടയില്‍ വര്‍ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. തൊഴിലില്ലായ്മ വിഷയം യുവാക്കള്‍ക്കിടയില്‍ നിരന്തരം ഉയര്‍ത്തണമെന്നാണ് നിര്‍ദേശം

മോദിയുടെ പരാജയം

മോദിയുടെ പരാജയം

മോദി ഏതൊക്കെ തരത്തില്‍ പരാജയമായിരുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കണം. മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ വമ്പന്‍ പ്രചാരണം തന്നെ നടത്താനാണ് നിര്‍ദേശം. യുവാക്കളായ നേതാക്കള്‍ തന്നെ ഇക്കാര്യം പറയുമ്പോള്‍ വിശ്വാസ്യത ലഭിക്കും. ഇതിലൂടെ നേട്ടം ഉണ്ടാകുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. അതേസമയം ബിജെപി നേതാക്കളുമായി ഒരിക്കലും അടുത്തിടപഴകരുതെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പിന് ശേഷം അതാവാമെന്നും രാഹുല്‍ പറയുന്നു.

നേട്ടം എങ്ങനെ

നേട്ടം എങ്ങനെ

ചില നിര്‍ദേശങ്ങള്‍ രാഹുല്‍ വെച്ചത് നേതാക്കള്‍ക്ക് തങ്ങളുടെ വിശ്വാസ്യത തെളിയിക്കാനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം തന്നെയാണ് താനുള്ളതെന്നാണ് ഇതിലൂടെ രാഹുല്‍ വ്യക്തമാകുന്നത്. പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ ശക്തനാക്കാന്‍ ഇത് സഹായിക്കും. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തോടെയാണ് രാഹുല്‍ യുവാക്കളെ കൂടുതല്‍ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!

English summary
outsiders wont pick congress nominees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X