Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ വിതരണം ചെയ്തത് 10 കോടിയിലധികം പേർക്ക്

ദില്ലി; രാജ്യത്ത് 200 ദിവസത്തിനിടെ വാക്സിൻ എടുത്തത് 10 കോടിക്ക് മുകളിൽ പേർ. 18 വയസ്സിന് മുകളിലുള്ള 11.40% പേരാണ് പ്രതിരോധ കുത്തിവെയ്പ്പെടുത്തത്. അതേസമയം ജനസംഖ്യയുടെ 7.87% ശതമാനമാണിത്. 2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 94 കോടി പേരാണുള്ളത്.

coronavirus

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ, സ്ഫുട്നിക് എന്നീ വാക്സിനുകളാണ് ഇന്ത്യയൽ ഉപയോഗിക്കുന്നത്. കോവിഷീൽഡിന്റെയും കോവാക്സിന്റെയും അടിയന്തിര ഉപയോഗത്തിന്റെ അംഗീകാരത്തോടെ 2021 ജനുവരി 16 നാണ് ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പ്
ആരംഭിച്ചത്. ഏകദേശം 1 കോടി ആരോഗ്യ പ്രവർത്തകർക്ക് (എച്ച്സിഡബ്ല്യു) ആയിരുന്നു ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. ആദ്യ 16 ദിവസത്തിനിടെ പ്രതിദിനം ശരാശരി 2,34,927 നിരക്കിൽ മൊത്തം 37,58,843 വാക്സിൻ ഡോസുകളായിരുന്നു വിതരണം ചെയ്തത്. ഫെബ്രുവരിയോടെ ഏകദേശം 2 കോടിയോളം കൊവിഡ് മുന്നണി പോരാളികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചുവെന്നാണ് സർക്കാർ കണക്ക്.

2021 മാർച്ച് മുതൽ 45 ന് മുകളിൽ 60 -ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 കഴിഞ്ഞ രോഗബാധിതര്‍ക്കും വാക്സിൻ വിതരണം വിതരണം ആരംങിച്ചു. 27 കോടി പേർക്ക് വിതരണം ചെയ്യാനായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ 30 കോടി പേർക്ക് ഈ ഘട്ടത്തിൽ വിതരണം ചെയ്യാൻ സാധിച്ചതായും കണക്കുകൾ പറയുന്നു.ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ള 13.79 കോടി ജനങ്ങളുണ്ട്. 2011 ലെ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള 13.79 കോടി ആളുകളാണുള്ളത്. ഇതില്‍ 13.21 കോടി ആളുകൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. വാക്സിനേഷൻ ഡ്രൈവിന്റെ രണ്ടാം ഘട്ടത്തില്‍ 5,08,16,630 ഡോസുകൾ ആണ് നല്കിയത്. അതായത്, ഒരു ദിവസം ശരാശരി 16,39,246 വാക്സിൻ ഡോസുകൾ വീതം നൽകി.ഏപ്രിൽ 1 നാണ് രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത്. 45 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്തത്.

അതേസമയം കൊവിഡ് രണ്ടാം തരംഗത്തിനിടെ പതിനെട്ടു മുതൽ നാല്പത്തിയഞ്ച് വയസു വരെയുള്ളവർ സ്വകാര്യ കേന്ദ്രങ്ങളിൽ പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്ന നയമായിരുന്നു കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതിനെതിരെ സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു.തുടർന്ന് ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 48.93 കോടി പിന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+