കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ പ്രകടനം രാജ്യദ്രോഹമാണോ?!!!! പ്രധാനമന്ത്രിക്ക് വിരമിച്ച സൈനികരുടെ കത്ത്!!

ജാതിയുടെയും മതത്തിന്റെയും പേരിൽ നിരപരാധികളെ ആക്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരായി നടക്കുന്ന ആക്രമങ്ങൾ ചൂണ്ടിക്കാട്ടി സൈന്യത്തിൽ നിന്ന് വിരമിച്ച നൂറിലധികം ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അഡ്മിറൽ എൽ. രാമദാസ്, മേജർ ദീപാങ്കർ ബാനർജി, മേജർ ജനറൽ എംപിഎസ് ഖണ്ഡൽ എന്നിവരടക്കമുള്ള കര-വ്യോമ-നവിക സേനകളിലെ മുൻ സൈനികരാണ് തുറന്ന കത്തെഴുതിയത്.

തമിഴ്നാട്ടിൽ താമര വിരിയുന്നു!!! ജെഡിയുവിന് പിന്നാലെ അണ്ണാഡിഎംകെയും എൻഡിഎയിൽ!! പരുങ്ങലിൽ ശിവസേന!!തമിഴ്നാട്ടിൽ താമര വിരിയുന്നു!!! ജെഡിയുവിന് പിന്നാലെ അണ്ണാഡിഎംകെയും എൻഡിഎയിൽ!! പരുങ്ങലിൽ ശിവസേന!!

കുട്ടികളെ സൂക്ഷിക്കുക!! ബ്ലൂ വെയിൽ ചലഞ്ച് ഇന്ത്യയിൽ!!! 14 കാരന് സംഭവിച്ചത്!!കുട്ടികളെ സൂക്ഷിക്കുക!! ബ്ലൂ വെയിൽ ചലഞ്ച് ഇന്ത്യയിൽ!!! 14 കാരന് സംഭവിച്ചത്!!

ഞങ്ങൾ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി മാറ്റിവെച്ചവരാണ്. ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയും ഞങ്ങൾക്കില്ല. ഞങ്ങളുടെ പ്രതിബദ്ധത മുഴുവനും ഇന്ത്യൻ ഭരണഘടനയോടാണ്. നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത. അഭിപ്രായ പ്രകടനം എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്' -മുൻ സൈനിക ഉദ്യോഗസ്ഥർ ചോദിച്ചു.ജാതിയുടെയും മതത്തിന്റെയും പേരിൽ നിരപരാധികളെ ആക്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. തീവ്ര ഹിന്ദുത്വവാദികൾ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരെയും ദേശദ്രോഹികളായി മുദ്രകുത്തുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്- 'നോട്ട് ഇൻ മൈ നെയിം' എന്ന കാംപയിനിൽ അണിനിരക്കുന്നുവെന്നു കത്തിൽ പറയുന്നുണ്ട്.

modi

രാജ്യത്തെ മുസ്ലീങ്ങൾക്കും ദളിതർക്കും എതിരെ നടക്കുന്ന ആക്രമങ്ങൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗോംമാംസം കൈവശംവെച്ചുവെന്ന് ആരോപിച്ച് ദില്ലിയിൽ 16കാരനെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പശുവിന്റെ പേരിൽ ജനങ്ങളെ കൊല്ലുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരോന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോരക്ഷപ്രവർത്തകരുടെ അക്രമം രാജ്യത്ത് പിന്നീടും തുടരുകയാണ്.

English summary
More than 100 military veterans have in a letter to Prime Minister Narendra Modi condemned targeting of Muslims and Dalits by “self-appointed protectors of Hinduism”, saying India’s strength is its diversity, media reports said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X