കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കാല്‍ മണിക്കൂര്‍, 100 കൊല... ഇന്ത്യയുടെ മ്യാന്‍മര്‍ ഓപ്പറേഷന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മ്യാമറില്‍ കടന്നു ചെന്ന് തീവ്രവാദികളെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ അപദാനങ്ങളാണ് ഇപ്പോള്‍ പാടിപ്പുകഴ്ത്തപ്പെടുന്നത്. ഇന്ത്യന്‍ സൈനികരെ കൊന്നൊടുക്കിയ തീവ്രവാദികളെ തുരത്തി ഓടിയ്ക്കുകയായിരുന്നു ഇന്ത്യ.

ഒടുവില്‍ അവര്‍ മ്യാന്‍മറിന്റെ മാളങ്ങളില്‍ ഒളിച്ചപ്പോള്‍ അതിര്‍ത്തി കടന്ന് ചെന്ന് അവരെ ആക്രമിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു ആക്രമണം ആദ്യമായിട്ടാണെന്നാണ് പറയപ്പെടുന്നത്.

വെറും മുക്കാല്‍ മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ 100 തീവ്രവാദികളെ കൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഇങ്ങനെയായിരുന്നു...

വെറും 45 മിനിട്ട്

വെറും 45 മിനിട്ട്

ഇന്ത്യന്‍ സൈന്യത്തിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' വെറും 45 മിനിട്ട് മാത്രമാണത്രെ നീണ്ടുനിന്നത്.

100 പേരെ കൊന്നു

100 പേരെ കൊന്നു

നാല്‍പത്തിയഞ്ച് മിനിട്ട് മാത്രം നീണ്ടു നിന്ന ആക്രമണത്തില്‍ 100 തീവ്രവാദികളെ കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അനങ്ങാന്‍ പറ്റിയില്ല

അനങ്ങാന്‍ പറ്റിയില്ല

ഇന്ത്യന്‍ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ തീവ്രവാദികളുടെ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ സ്തംബ്ധരായത്രെ. ആദ്യ ആക്രമണത്തില്‍ തന്നെ തന്നെ പകച്ചുപോയി.

തിരിച്ചാക്രമണം ഇല്ല

തിരിച്ചാക്രമണം ഇല്ല

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പകച്ചുപോയ തീവ്രവാദികള്‍ തിരിച്ച് ആക്രമിക്കാന്‍ പോലും ശ്രമിച്ചില്ല. ഒരു വെടിപോലും തീവ്രവാദികളുടെ ഭാഗത്ത് നിന്ന് ഉതിര്‍ത്തില്ലെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്കേറ്റവര്‍

പരിക്കേറ്റവര്‍

ഇന്ത്യന്‍ സംഘത്തിലെ ആര്‍ക്കും പരിക്കേല്‍ക്കുക പോലും ചെയ്തില്ല. എന്നാല്‍ ആറ് തീവ്രവാദികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാഗലാന്റ് അതിര്‍ത്തിയിലും

നാഗലാന്റ് അതിര്‍ത്തിയിലും

നാഗലാന്റ് അതിര്‍ത്തിയിലും ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ആക്രമണം നടത്തി. 15 തീവ്രവാദികളെ വധിച്ചു.

സുരക്ഷിതര്‍

സുരക്ഷിതര്‍

അതിര്‍ത്തി കടന്ന് ആക്രമണം നടത്തി വിജയിച്ച ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങള്‍ സുരക്ഷിതരായി തിരിച്ചെത്തി.

 സഹായത്തിന്

സഹായത്തിന്

ഇന്ത്യന്‍ വ്യോമ സേനയുടെ ഹെലി കോപ്റ്ററുകളും ആളില്ലാ വിമാനങ്ങളും ആയിരുന്നു സ്‌പെഷ്യല്‍ ഫോഴ്‌സിലെ സൈനികര്‍ക്ക് സഹായം എത്തിച്ചിരുന്നത്.

English summary
Indian Army's surgical strike deep inside Myanmar, bordering Manipur, lasted for about 45 minutes and over 100 northeast militants may have been killed in the operation, Times of India reports quoting a ministry of home affairs source.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X