കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പോലീസുകാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍: ആഭ്യന്തരത്തില്‍ പിടി മുറുക്കി മുഖ്യമന്ത്രി

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസസ്‌പെന്‍ഷന്‍. സംസ്ഥാനത്ത് ബിജെപി അധികാരമേറ്റ് കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഗാസിയാബാദ്, മീററ്റ്, നോയിഡ, ലക്‌നൗ എന്നീ നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.

ഡിജിപി ജാവേദ് അഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സസ്‌പെന്‍ഡ് ചെയ്തവരില്‍ അധികവുമെന്ന് യുപി പോലീസ് പിആര്‍ഒ രാഹുല്‍ ശ്രീവാസ്തവ വ്യക്തമാക്കി. ഡിജിപി വീഡിയോ കോണ്‍ഫറന്‍സ് വഴി പോലീസ് സൂപ്രണ്ട്മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

mumbai-police

സംസ്ഥാനത്തെ പ്രധാന പോലീസ് സ്‌റ്റേഷനുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് പോലീസുകാര്‍ക്കെതിരെയുള്ള നടപടി. സംസ്ഥാനത്തെ പ്രധാന പോലീസ് സ്‌റ്റേഷനുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് പോലീസുകാര്‍ക്കെതിരെയുള്ള നടപടി. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

English summary
Seeking to send a strong message that laxity in enforcing law and order will not be tolerated, Uttar Pradesh police has suspended over 100 policemen since the new government led by Yogi Adityanath assumed office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X