കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലിനെതിരെ എഴുത്തുകാരും കലാകാരന്‍മാരും.. സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു. സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആയിരത്തിലേറെ പ്രമുഖര്‍. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു. എഴുത്തുകാര്‍, കലാകാരന്‍മാരന്‍മാര്‍, മുന്‍ ജഡ്ജിമാര്‍ എന്നിവരെല്ലാമാണ് ഈ കൂട്ടത്തില്‍ ഉള്ളത്. പ്രമുകരില്‍ നിന്ന് ഒപ്പുശേഖരവും നടത്തിയിട്ടുണ്ട്. നയന്‍താര സെഹഗാള്‍, അരുന്ധതി റോയ്, അമിതാവ് ഘോഷ് തുടങ്ങിയവര്‍ ബില്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് ഒപ്പുവെച്ചിട്ടുണ്ട്.

1

കലാകാരന്‍മാരായ ടിഎം കൃഷ്ണ, സുധീര്‍ പട്‌വര്‍ധന്‍, നീലിമ ഷെയ്ഖ്, അപര്‍ണ സെന്‍, നന്ദിതാ ദാസ്, ആനന്ദ് പട്‌വര്‍ധന്‍, റൊമില ഥാപര്‍, പ്രഭാത് പട്‌നായിക്, രാമചന്ദ്ര ഗുഹ, തീസ്ത സെതല്‍വാദ്, ഹര്‍ഷ് മന്ദര്‍, അരുണ റോയ്,. ബെസ്‌വാദ വില്‍സന്‍, മുന്‍ ജസ്റ്റിസ് എപി ഷാ, യോഗേന്ദ്ര യാദവ്, ജിഎന്‍ ദേവി, നന്ദിനി സുന്ദര്‍, വജാഹത്ത് ഹബീബ്ബുള്ള എന്നിവരും ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഭരണഘടനയില്‍ സമത്വം പ്രധാന ഭാഗമാണ്. അത് മതം, ജാതി, ലിംഗം, വര്‍ഗം, ഭാഷ തുടങ്ങിയവ പരിഗണിക്കാതെയാണ് തുല്യത ഉറപ്പാക്കുന്നത്. എന്നാല്‍ ദേശീയ പൗരത്വ ബില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദുരിതമാണ് കൊണ്ടുവരുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തെ അടിമുടി തകര്‍ക്കുക മാത്രമേ അതുകൊണ്ട് സാധിക്കൂ എന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് ബില്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ഭരണഘടനയെ സര്‍ക്കാര്‍ വഞ്ചിക്കാന്‍ പാടില്ലെന്നും പ്രമുഖര്‍ പറഞ്ഞു.

അതേസമയം ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. അമിത് ഷാ സവര്‍ക്കറുടെ പാത പിന്തുടരുന്നയാളാണെന്നും, ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന് കൂട്ടുനില്‍ക്കുന്നയാളാണെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങളും വ്യത്യസ്തമായ രാഷ്ട്രമെന്ന് സവര്‍ക്കറാണ് ആദ്യം പറഞ്ഞത്. ഇതിനോട് ജിന്നയും യോജിച്ചിരുന്നു. അതേ നിലപാടാണ് ഇപ്പോഴത്തെ സര്‍ക്കാരും ആഭ്യന്തര മന്ത്രിയും നടപ്പാക്കുന്നതെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു... വിഭജന പരാമര്‍ശത്തില്‍ ശശി തരൂരിന്റെ ക്ലാസ് മറുപടി!!അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു... വിഭജന പരാമര്‍ശത്തില്‍ ശശി തരൂരിന്റെ ക്ലാസ് മറുപടി!!

English summary
over 1000 intellectuals appeal against citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X