കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രരാഷ്ട്രീയം കലങ്ങിമറിയുന്നു; രണ്ടാം വൈഎസ്ആറായി ജഗന്‍, 1100 നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

അമരാവതി: ആന്ധ്രരാഷ്ട്രീയം പ്രവചനാതീതമായി മാറുകയാണ്. കോണ്‍ഗ്രസ് അരങ്ങുവാണിരുന്ന ആന്ധ്രയില്‍ ടിഡിപിയാണ് ഭരിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ടിഡിപിയും തകരുമെന്നതാണ് ചിത്രം. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ നേതാക്കള്‍ ചേക്കേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്കിടെ 1100 നേതാക്കളാണ് വിവധ പാര്‍ട്ടികളില്‍ നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടുതലും ടിഡിപിയില്‍ നിന്നാണ്. പിന്നെ കോണ്‍ഗ്രസില്‍ നിന്നും. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് ആന്ധ്ര കോണ്‍ഗ്രസിന്റെ ചുമതല. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ സംസ്ഥാനതല യാത്രയാണ് രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചിരിക്കുന്നത്....

 ടിഡിപി പാടേ തകര്‍ന്നടിയും

ടിഡിപി പാടേ തകര്‍ന്നടിയും

ഭരണകക്ഷിയായ ടിഡിപി പാടേ തകര്‍ന്നടിയുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് തെളിയുന്ന ചിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. പ്രചാരണം ചൂടുപിടിച്ച വേളയിലാണ് നേതാക്കളുടെ കൂറുമാറ്റം.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ടിഡിപിയില്‍ നിന്നാണ് കൂടുതല്‍ നേതാക്കള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ടിഡിപി എംപിമാരും എംഎല്‍എമാരും ഇതില്‍പ്പെടും. കൂടാതെ കോണ്‍ഗ്രസ്, ബിജെപി കക്ഷികളില്‍ നിന്നു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാക്കളും ഇതിലുണ്ട്.

പ്രജാ സങ്കല്‍പ്പ യാത്ര

പ്രജാ സങ്കല്‍പ്പ യാത്ര

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ പ്രജാ സങ്കല്‍പ്പ യാത്രയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു സംസ്ഥാനത്തെ ഇളക്കിമറിച്ചുള്ള ജഗന്റെ യാത്ര. പിതാവ് വൈഎസ് രാജശേഖര റെഡ്ഡി നടത്തിയ യാത്രയെ അനുസ്മരിപ്പിക്കും വിധമായിരുന്നു യാത്ര.

പ്രമുഖര്‍ ഇവര്‍

പ്രമുഖര്‍ ഇവര്‍

നിന്നു നമ്മം ബാബു, ജഗന്‍ അണ്ണ പിലുപു, സമര ശങ്കരവം തുടങ്ങിയ പ്രമുഖ ടിഡിപി നേതാക്കളെല്ലാം ഇന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിലാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നതാണ് നേതാക്കളുടെ വരവെന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

 ടിഡിപി സ്ഥാപകരും

ടിഡിപി സ്ഥാപകരും

ടിഡിപി സ്ഥാപക നേതാക്കളായ ദസാരി ജയരമേശ്, ദുഗ്ഗുബാട്ടി വെങ്കടേശ്വര റാവു തുടങ്ങിയവരും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസാമാജികരായ ബുട്ട രേണുക, അവന്തി ശ്രീനിവാസ്, പി രവീന്ദ്ര ബാബു എന്നിവരുടെ രാജിയും ടിഡിപിക്ക് കനത്ത തിരിച്ചടിയാണ്.

വരവ് തുടരുന്നു

വരവ് തുടരുന്നു

നര്‍സറാവുപേട്ട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ടിഡിപി നേതാക്കള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുണ്ടൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ടിഡിപി നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഈ മാസം 16ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷവും മറ്റു പാര്‍ട്ടി നേതാക്കള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്.

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഞെട്ടല്‍!! അശോക് ചവാന്‍ രാജിവെക്കും, ഓഡിയോ ക്ലിപ്പ് പുറത്ത്, കൂട്ടരാജിമഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഞെട്ടല്‍!! അശോക് ചവാന്‍ രാജിവെക്കും, ഓഡിയോ ക്ലിപ്പ് പുറത്ത്, കൂട്ടരാജി

English summary
Over 1100 politicians, mostly from TDP, switch over to YSR Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X