പോലീസുകാരന്‍ ജീവനുവേണ്ടി പൊരുതുമ്പോള്‍ സഹായിക്കാതെ കണ്ടുനിന്നത് നൂറ്റമ്പതോളം പേര്‍
ദില്ലി: കവര്‍ച്ചക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരന്‍ വെടികൊണ്ട് പിടയുമ്പോള്‍ സഹായിക്കാതെ കണ്ടുനിന്നത് നൂറ്റമ്പതോളം പേര്‍. കഴിഞ്ഞ ദിവസം ദില്ലിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് സിംഗാണ് കൃത്യ നിര്‍വ്വഹണത്തിനിടെ ദാരുണമായി മരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കൊള്ളയടിക്കുന്നത് കണ്ട ആനന്ദ് സിംഗ് കവര്‍ച്ചകാരെ തടയുകയായിരുന്നു. പോലീസിനെ പ്രതിരോധിക്കാന്‍ കവര്‍ച്ചാ സംഘം ആനന്ദ് സിംഗിനെതിരെ വെടിയുതിര്‍ത്തു.

വെടിയേറ്റിട്ടും അക്രമികളുടെ പിന്നാലെ ഓടിയ ആനന്ദിന് അവരെ പിടികൂടാനായില്ല. കുഴഞ്ഞു വീണ ആനന്ദിനെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ചുറ്റും കൂടിയ ആള്‍ക്കൂട്ടം ശ്രമിച്ചില്ല. സംഭവ സ്ഥലത്തെത്തിയ പോലീസ് ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിക്കുകയായിരുന്നു.
ആനന്ദ് താഴെ വീണപ്പോള്‍ അദ്ദേഹത്തിന് ചുറ്റും നിരവധി പേര്‍ തടിച്ചു കൂടി. അദ്ദേഹം മരിക്കുന്നത് കണ്ടു നിന്നു. അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പോലും ആരും തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആനന്ദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ ഒരു കോടി രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications