കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 25 ലക്ഷവും കടന്ന് കൊവിഡ് രോഗികള്‍, മരണം 50000 അടുക്കുന്നു; ആശങ്ക ഒഴിയുന്നില്ല...!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ന് 74ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കൊവിഡ് മഹാമാരി രാജ്യത്തെ വിഴുങ്ങിയ സ്വാതന്ത്ര്യ ദിനം കൂടിയാണ് ഇന്ന്. കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ 25,26,192 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 6,68,220 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. 18,08,936 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇത് ആശ്വാസം പകരുന്ന ഒന്നാണ്. ഇന്ത്യയില്‍ ഇതുവരെ 49036 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 65002 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്. പ്രതിദിന നിരക്കില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 57,381 പേര്‍ക്കാണ് ഈ മണിക്കൂറില്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 996 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നവരില്‍ മഹാരാഷ്ട്ര തന്നെയാണ് ഒന്നാം സംസ്ഥാനത്ത് സംസ്ഥാനത്ത് ഇതുവരെ 572734 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 151865 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ കഴിയുകയാണ്. 401442 പേരാണ് ഇവിടെ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്. 19427 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്

തമിഴ്‌നാട്

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലെ സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. 326245 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 5890 പേര്‍ക്കാണ് രോഗം പോസിറ്റീവായിരിക്കുന്നത്. 53716 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 267015 പേര്‍ക്കാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. 5514 പേര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ജീവന്‍ നഷ്ടമായി.

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം ആന്ധ്രാപ്രദേശിനാണ്. സംസ്ഥാനത്ത് ഇതുവരെ 273085 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 89907 പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 180703 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുണ്ട്. 2475 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 1569 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനപരിശോധിക്കും; പെണ്‍മക്കള്‍ ആകാശം സ്പശിക്കട്ടെയെന്ന് പ്രധാനമന്ത്രിപെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനപരിശോധിക്കും; പെണ്‍മക്കള്‍ ആകാശം സ്പശിക്കട്ടെയെന്ന് പ്രധാനമന്ത്രി

48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ; ഉത്തരവിറക്കുമ്പോള്‍ പലരും ജോലിയില്‍48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ; ഉത്തരവിറക്കുമ്പോള്‍ പലരും ജോലിയില്‍

English summary
Over 25 lakh Covid patients in India, The death toll is approaching 50,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X