കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ; വധിച്ചില്ലെന്ന് കേന്ദ്രമന്ത്രി, ആശയക്കുഴപ്പം തീരാതെ ബാലാകോട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ വാദങ്ങൾ പൊളിച്ച് കേന്ദ്ര മന്ത്രി | Oneindia Malayalam

ദില്ലി/അഹമ്മദാബാദ്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ ശക്തമായ ആക്രണം നടത്തി. പുലര്‍ച്ചെ നടത്തിയ ആക്രമണ ശേഷം സൈന്യം ഉടന്‍ തിരിച്ചെത്തുകയും ചെയ്തു. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം ആരും പറഞ്ഞതുമില്ല.

എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നു. 250ലധികം ഭീകരരെ ബാലാക്കോട്ടില്‍ വധിച്ചുവെന്ന് അമിത് ഷാ ഗുജറാത്തില്‍ പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ പറയുന്നു, ആരും കൊല്ലപ്പെട്ടില്ല എന്ന്. പാകിസ്താന് താക്കീത് നല്‍കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മന്ത്രി പറയുന്നു. ആക്രമണം സംബന്ധിച്ച തെളിവ് പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ ഭിന്നത......

ആക്രമണം നടന്നു, എന്നാല്‍...

ആക്രമണം നടന്നു, എന്നാല്‍...

ബാലാക്കോട്ടില്‍ ആക്രമണം നടന്നുവെന്നതില്‍ ഇതുവരെ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിലാണ് സംശയം. 350 ഭീകരരെ വധിച്ചുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച മാധ്യമങ്ങള്‍ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇത്രയും മൃതദേഹങ്ങള്‍ എവിടെ

ഇത്രയും മൃതദേഹങ്ങള്‍ എവിടെ

ബാലാക്കോട്ടില്‍ 350 പേര്‍ കൊല്ലപ്പെട്ടില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. കൊല്ലപ്പെട്ടെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ എവിടെ എന്നും ചോദ്യമുയര്‍ന്നു. ഇതോടെയാണ് സംശയങ്ങള്‍ പ്രചരിച്ചത്. ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരോ സൈന്യമോ കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞിട്ടില്ലായിരുന്നു.

250 പേരെ കൊന്നുവെന്ന് അമിത് ഷാ

250 പേരെ കൊന്നുവെന്ന് അമിത് ഷാ

എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചു. 250ലധികം ഭീകരരെ ബാലാക്കോട്ടില്‍ കൊലപ്പെടുത്തിയെന്നാണ് അദ്ദേഹം ഗുജറാത്തില്‍ പ്രസംഗിച്ചത്. പ്രതിപക്ഷത്തെ രൂക്ഷമായി അമിത് ഷാ വിമര്‍ശിക്കുകയും ചെയ്തു.

അമിത് ഷാ പറഞ്ഞത് ഇങ്ങനെ

അമിത് ഷാ പറഞ്ഞത് ഇങ്ങനെ

ഉറി ആക്രമണ ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പുല്‍വാമ ആക്രമണ ശേഷം പാകിസ്താന്‍ ജാഗ്രത പാലിക്കുന്ന വേളയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ 13ാം ദിവസം മോദി സര്‍ക്കാര്‍ പാകിസ്താന്‍ ആക്രമിച്ചു. 250ലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്നും അമിത് ഷാ സൂറത്തില്‍ പ്രസംഗിച്ചു.

അമേരിക്ക, ഇസ്രായേല്‍, ഇന്ത്യ

അമേരിക്ക, ഇസ്രായേല്‍, ഇന്ത്യ

അഭിനന്ദന്റെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. 48 മണിക്കൂറിനകം അഭിനന്ദന്‍ മോചിതനായി. ഇങ്ങനെ ഒരു സംഭവം ലോകത്ത് ആദ്യമാണ്. സൈന്യത്തെ ആക്രമിച്ചതിന് തിരിച്ചടിക്കുന്ന രാജ്യം അമേരിക്കക്കും ഇസ്രായേലിനും ശേഷം ഇന്ത്യയാണെന്നും അമിത് ഷാ പ്രസംഗിച്ചു.

പ്രതിപക്ഷം പാകിസ്താനോട് ചിരിക്കുന്നു

പ്രതിപക്ഷം പാകിസ്താനോട് ചിരിക്കുന്നു

പ്രതിപക്ഷം പാകിസ്താനോട് ചിരിക്കുകയാണ്. മമത തെളിവ് ചോദിക്കുന്നു, രാഹുല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് പറയുന്നു, അന്വേഷണം വേണമെന്ന് അഖിലേഷ് ആവശ്യപ്പെടുന്നു. ഇതെല്ലാം നാണക്കേടാണെന്നാണ് തന്റെ അഭിപ്രായമെന്നും അമിത് ഷാ പറഞ്ഞു.

പിന്തുണച്ചില്ലെങ്കിലും മിണ്ടാതിരിക്കണം

പിന്തുണച്ചില്ലെങ്കിലും മിണ്ടാതിരിക്കണം

മോദി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക്് സാധിക്കില്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും അമിത് ഷാ പറഞ്ഞു. സത്യം എന്താണെന്ന് വ്യോമസേന അറിയിച്ചതാണ്. അത് വിശ്വസിക്കാന്‍ സാധിക്കില്ലെങ്കില്‍ ഈ രാജ്യത്തെ പൗരനാണെന്ന് പറയുന്നതില്‍ നാണക്കേടുണ്ട്. പാകിസ്താനെ സഹായിക്കാനാണ് ഇക്കൂട്ടര്‍ തെളിവ് ചോദിക്കുന്നതെന്നും അമിത്ഷാ അഹമ്മദാബാദില്‍ പറഞ്ഞു. ഗുജറാത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അമിത്ഷാ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

ഭീകരരെ വധിച്ചില്ലെന്ന് കേന്ദ്രമന്ത്രി

ഭീകരരെ വധിച്ചില്ലെന്ന് കേന്ദ്രമന്ത്രി

അതേസമയം, 300 ഭീകരരെ വധിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ലെന്നും വധിക്കുക എന്നത് ലക്ഷ്യമായിരുന്നില്ലെന്നും കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ പറഞ്ഞു. പാകിസ്താനിലെ ബാലാക്കോട്ടില്‍ 300 ഭീകരരെ വധിച്ചുവെന്ന് ആരാണ് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോ കണക്കുകള്‍ നിരത്തിയോ എന്നും മന്ത്രി ചോദിച്ചു.

ആരും പറഞ്ഞിട്ടില്ല

ആരും പറഞ്ഞിട്ടില്ല

പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണമുണ്ടായ ശേഷം ഞാന്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. മോദിയുടെയും അമിത് ഷായുടെയും ബിജെപിയുടെ ഔദ്യോഗിക നേതാക്കളുടെയും പ്രസ്താവനകള്‍ ശ്രദ്ധിച്ചിരുന്നു. ആരും തന്നെ 300 ഭീകരരെ വധിച്ചുവെന്ന് പറഞ്ഞിട്ടില്ല- അലുവാലിയ പറഞ്ഞു

 ശക്തമായ സന്ദേശം നല്‍കി

ശക്തമായ സന്ദേശം നല്‍കി

നിങ്ങളുടെ രാജ്യത്ത് തങ്ങള്‍ക്ക് ആക്രമണം നടത്താന്‍ സാധിക്കുമെന്ന സന്ദേശം പാകിസ്താന് നല്‍കുകയാണ് ചെയ്തത്. വേണ്ടി വന്നാല്‍ നശിപ്പിക്കുമെന്ന സൂചന നല്‍കുകയാണ് ചെയ്തതെന്നും അലുവാലിയ പറഞ്ഞു. ഒരുവിഭാഗം മാധ്യമങ്ങളാണ് 300 പേരെ വധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആശയക്കുഴപ്പം തുടരുന്നു

ആശയക്കുഴപ്പം തുടരുന്നു

ബാലാക്കോട്ടിെ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടുവെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 350 പേരെ കൊലപ്പെടുത്തിയെന്നും വാര്‍ത്ത വന്നിരുന്നു. സൈന്യം ഇതുവരെ എണ്ണം പറഞ്ഞിട്ടില്ല. അമിത് ഷാ പറയുന്നു 250ലധികം പേരെ കൊന്നുവെന്ന്. മന്ത്രി അലുവാലിയ പറയുന്നു ആരെയും കൊന്നിട്ടില്ല എന്ന്. അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദം ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

വ്യോമാക്രമണം ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. ബാലാക്കോട്ടില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് തെളിവില്ല എന്നാണ് അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോദി വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതില്‍ കുറ്റക്കാരനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ചിദംബരവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

സൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെസൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെ

English summary
Over 250 terrorists killed in Balakot airstrike, Amit Shah says in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X