4000ത്തിലധികം പോലീസ്, ഡ്രോൺ നിരീക്ഷണം, ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിക്കൊരുങ്ങി ഡൽഹി

ന്യൂ ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച റാലിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. രാംലീലാ മൈതാനത്തേക്കാണ് ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുളള ചലോ ദില്ലി മഹാറാലി. രാവിലെ പത്ത് മണിക്ക് മിന്റോ റോഡില്‍ നിന്നാണ് റാലി ആരംഭിക്കുക.

നാലായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും സെന്‍ട്രല്‍ ആംഡ് പോലീസ് സേനയേയും സുരക്ഷയ്ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വേദിയെ നാല് സോണുകളാക്കി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഇരുന്നൂറിലധികം സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. അരലക്ഷത്തിലധികം ആളുകള്‍ ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Chalo Delhi

മാര്‍ച്ച് ആരംഭിക്കുന്ന മിന്റോ ബ്രിഡ്ജ് റോഡില്‍ നിന്നും അവസാനിക്കുന്ന രാംലീല മൈതാനത്തേക്ക് വരെയുളള പാതയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി.

റാലിയില്‍ പത്ത് ലക്ഷം പേരെ അണിനിരത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരണക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെയോടെ തന്നെ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ വ്യാപാരികള്‍ ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.

ദീപാവലി അടക്കമുളള ഉത്സവ സീസണില്‍ ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത് വ്യാപാരികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത് എന്നാണ് ചേമ്പര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി അടക്കമുളള വ്യാപാരികളുടെ സംഘടനകള്‍ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ റാലിക്ക് എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നഗരത്തിലെ പ്രാദേശിക കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങി അവരെ സഹായിക്കണം എന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma