കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരവാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യുും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നഗരങ്ങളില്‍ താമസിക്കുന്ന യുവാക്കളില്‍ 42 ശതമാനത്തിനും അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന കാര്യം ഒരു നിശ്ചയവും ഇല്ലത്രേ... ഗൂഗിള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍.

രാഷ്ട്രീയ നേതാക്കള്‍ വോട്ടിന് വേണ്ടിയുള്ള കളികളും പ്രചാരണവും ഒക്കെ പല വിധത്തില്‍ തുടങ്ങിവച്ചിട്ടുണ്ട്. മാധ്യമങ്ങളും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നു. പക്ഷേ രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ബാധ്യസ്ഥരായ യുവാക്കളില്‍ പകുതിയോളം പേര്‍ അതിനെകുറിച്ചൊന്നും അത്ര ബോധവാന്‍മാരല്ല എന്ന് തെളിയിക്കുന്നതാണ് ഗൂഗിളിന്റെ പഠനം.

Google India

2013 ഒക്ടോബര്‍ 8 നാണ് ഗൂഗിള്‍ ഇന്ത്യ സര്‍വ്വേ ഫലം പുറത്ത് വിട്ടത്. അര്‍ബന്‍ ഇന്ത്യ വോട്ടേഴ്‌സ് സ്റ്റഡി എന്ന പേരിലാണ് സര്‍വ്വേ നടത്തിയത്. തിരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം എന്തെന്ന് കണ്ടെത്താനായിരുന്നു സര്‍വ്വേ.

വലിയ പാര്‍ട്ടികളേയോ, രാഷ്ട്രീയ നേതാക്കളേയോ ഒന്നുമല്ല യുവാക്കള്‍ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പിരഗണിക്കുന്നത് എന്നതാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ക്കാണത്രെ മിക്കവരും മുന്‍ഗണന കൊടുക്കുന്നത്.

ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏറ്റവും അധികം തിരയപ്പെട്ട രാഷ്ട്രീയ നേതാവ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയാണ്. രണ്ടാം സ്ഥാനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാണ്.

ഇന്റര്‍നെറ്റില്‍ തിരയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തിലും ബിജെപിയും കോണ്‍ഗ്രസ്സും ആണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. എന്നാല്‍ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മുന്നാം സ്ഥാനത്തുണ്ട്.

നഗരവാസികള്‍ പ്രാദേശിക രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും ഏതാണ്ട് തുല്യ പരിഗണന നല്‍കുന്നുണ്ട് എന്ന് വേണം കരുതാന്‍. 35 ശതമാനം പേര്‍ രാഷ്ട്രീയ പാര്‍ട്ടി നോക്കി വോട്ട് ചെയ്യുമെന്ന് പറയുന്നു. 38 ശതമാനം പേര്‍ പറയുന്നത് പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ക്കാവും തങ്ങളുടെ പിന്തുണ എന്നാണ് .

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 94 ശതമാനം യുവ വോട്ടര്‍മാരും പറയുന്നതത്രെ. 11 ശതമാനംപേര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോക്കിയിട്ടാണ് ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുക എന്ന് പറയുന്നു.

രാജ്യത്തെ 59 നഗരങ്ങളില്‍ നിന്ന്, 108 പാര്‍ലമെന്റ് മണ്ഡലങ്ങളിലുള്ള 41,043 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. 63 ശതമാനം പുരുഷന്‍മാരും 37 ശതമാനം സ്ത്രീകളും ആണ് പങ്കെടുത്തത്. ഇതില്‍ 7042 പേര്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്.

English summary
The countdown has begun, high-voltage campaigns are underway and leaders are making their last-ditch efforts to reach out to voters. But the young India is still undecided about whom it will vote for in the 2014 general elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X