കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

430 ദളിത് സമുദായക്കാര്‍ ഇസ്ലാം സ്വീകരിച്ചു; ജാതി വിവേചനത്തില്‍ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: ജാതി വിവേചനത്തില്‍ മനംമടുത്ത് ഒട്ടേറെ ദളിത് സമുദായക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചു. കോയമ്പത്തൂരിലെ മേട്ടുപാളയത്താണ് സംഭവം. 430 പേര്‍ നിയമപരമായി മതം മാറിയെന്നും ഇനിയും ഒട്ടേറെ പേര്‍ മതംമാറാന്‍ തയ്യാറായിട്ടുണ്ടെന്നും തമിഴ് പുലികള്‍ കക്ഷി സംസ്ഥാന സെക്രട്ടറി ഇള്ളവേനില്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.

S

കഴിഞ്ഞ ഡിസംബറില്‍ മേട്ടുപാളയത്ത് കനത്ത മഴയില്‍ മതില്‍ പൊളിച്ചുവീണ് 17 ദളിത് സമുദായക്കാര്‍ മരിച്ചിരുന്നു. ദളിതുകളുടെ വീടുകളെ വേര്‍ത്തിരിച്ച് പ്രദേശത്തെ മേല്‍ജാതിക്കാരന്‍ കെട്ടിയ മതിലാണ് പൊളിഞ്ഞത്. ജീര്‍ണിച്ച മതില്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ദളിതുകള്‍ നേരത്തെ പരാതി നല്‍കിയിരന്നെങ്കിലും പോലീസോ മറ്റു അധികൃതരോ മുഖവിലക്കെടുത്തിരുന്നില്ല. പിന്നീടാണ് മതില്‍ തകര്‍ന്നതും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 17 പേര്‍ മരിച്ചതും.

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലുംബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലും

ഇതിനെതിരായ പ്രതിഷേധത്തിനിടെയാണ് 3000 ദളിതുകള്‍ ഇസ്ലാം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 430 പേര്‍ മതം മാറിയെന്നും ബാക്കിയുള്ളവര്‍ വൈകാതെ നിയമപരമായി മതം മാറുമെന്നും സമുദായ നേതാക്കള്‍ പറഞ്ഞു. ഏറെ കാലമായി പല കാര്യങ്ങളിലും തങ്ങള്‍ വിവേചനം നേരിട്ടുവരികയാണെന്ന ദളിതുകള്‍ പറയുന്നു. മതില്‍ പൊളിഞ്ഞതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറ്റവും ഒടുവിലത്തേതാണെന്നും അവര്‍ പറഞ്ഞു.

എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്

ദളിതുകള്‍ക്ക് മാരിയമ്മന്‍ കോവിലില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ചായക്കടകളിലും തങ്ങള്‍ വിവേചനം നേരിട്ടു. മറ്റുള്ളവരോടൊപ്പം ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ലെന്നും മുഹമ്മദ് അബൂബക്കര്‍ എന്ന മാര്‍ക്‌സ് പറയുന്നു. അംബേദ്കറുടെ വാക്കുകളാണ് ഞങ്ങളെ മതം മാറാന്‍ പ്രേരിപ്പിച്ചത്. എന്റെ സ്വത്വം നഷ്ടപ്പെടണം. ജാതി ഒഴിവാക്കിയാല്‍ മാത്രമേ അന്തസ്സോടെ ജീവിക്കാന്‍ സാധിക്കൂ. ഹിന്ദു മതത്തില്‍ ജാതി വിവേചനം കാരണം മനുഷ്യരായി തങ്ങളെ പരിഗണിച്ചിരുന്നില്ലെന്ന് ഇള്ളവേനില്‍ പറയുന്നു.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

English summary
Over 430 Dalits convert to Islam in Coimbatore citing injustice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X