സീമാന്ധ്രയിലും ബംഗാളിലും മികച്ച പോളിങ്
ദില്ലി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തില്‍ ബംഗാളിലും സീമാന്ധ്രയിലും മികച്ച പോളിങ്. ബംഗാളില്‍ 81.5 ശതമാനവും സീമാന്ധ്രയില്‍ 74 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.
രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയില്‍ വൈകുന്നേരം അഞ്ചു മണിയാകുമ്പോഴേക്കും 55 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിജെപിയുടെ സ്മൃതി ഇറാനിയും ആം ആദ്മിയുടെ കുമാര്‍ വിശ്വാസും രാഹുലിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

ബംഗാളിലും സീമാന്ധ്രയിലും ഇത്തവണ പോളിങ് റെക്കോഡ് ഉയരത്തിലെത്തി. ബീഹാറില്‍ 58 ശതമാനവും ഹിമാചലില്‍ 65 ശതമാനംവും ജമ്മു കാശ്മീരില്‍ 49.98 ശതമാനം ഉത്തരാഖണ്ഡില്‍ 62 ശതമാനം പേരും സമ്മതിദാനവകാശം വിനിയോഗിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. വരുണ്‍ ഗാന്ധി, ബേനി പ്രസാദ് വര്‍മ, മുഹമ്മദ് കൈഫ്, രാം വിലാസ് പസ്വാസ്, റാബ്രി ദേവി എന്നിവരാണ് എട്ടാം ഘട്ടത്തില്‍ മാറ്റുരച്ച മറ്റു പ്രമുഖര്‍.
അവസാനഘട്ട വോട്ടെടുപ്പ് മെയ് 12ന് നടക്കും. ഇതുവരെ 508 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. എട്ടാം ഘട്ടം വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ രാജ്യത്താകെ 66 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications