സംഘര്‍ഷം; കാശ്മീരില്‍ അറസ്റ്റിലായത് 7,000ത്തോളം ചെറുപ്പക്കാര്‍
പോലീസിനെതിരെ കല്ലെറിയല്‍ തുടങ്ങിയ അക്രമം നടത്തിയ 350ഓളം പേര്‍ക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ടിറ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാനിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ജൂലൈ 9 മുതല്‍ കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെയായി അറസ്റ്റിലായത് 7,000ത്തോളം ചെറുപ്പക്കാര്‍. അറസ്റ്റിലായവരില്‍ 5,500ഓളം പേര്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വെറുതെവിട്ടു.
പോലീസിനെതിരെ കല്ലെറിയല്‍ തുടങ്ങിയ അക്രമം നടത്തിയ 350ഓളം പേര്‍ക്കെതിരെ പബ്ലിക് സേഫ്റ്റി ആക്ടിറ്റിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. 200 ഓളംപേരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വഴിയുള്ള തെളിവുകളാണ് പോലീസ് ശേഖരിച്ചത്. 1500 ഓളം പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവരില്‍ കൂടുതല്‍പേരെയും ഉടന്‍ മോചിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പബ്ലിക് സേഫ്റ്റി ആക്ടിറ്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായവരെ രണ്ടുവര്‍ഷത്തോളം വിചാരണകൂടാതെ തടവില്‍വെക്കാം.












Click it and Unblock the Notifications