കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങള്‍ മോദിയെ കൈവിടുന്നു? കുറഞ്ഞ വരുമാനക്കാര്‍ക്ക് നോട്ട് നിരോധനം പൊല്ലാപ്പായി!

നോട്ട് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്ന് ജനം. 80 ശതമാനത്തിലധികം പേര്‍ക്കും ബുദ്ധിമുട്ടുകള്‍ പ്രശ്നമില്ല.എന്നാല്‍ ഗ്രാമീണര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും നടപടിയില്‍ അതൃപ്തി

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇതുമൂലം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭയിലും രാജ്യസഭയിലും ഒരു പോലെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

പ്രതിഷേധങ്ങള്‍ എല്ലാം ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് നേതാക്കള്‍ പറയുമ്പോള്‍ നോട്ട് നിരോധനം മൂലം ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ദേശീയ തലത്തില്‍ നടത്തിയ സര്‍വെയില്‍ ഭൂരിഭാഗം പേരും നോട്ട് നിരോധനത്തെയും അത് നടപ്പാക്കിയ രീതിയെയും പിന്തുണച്ചിരിക്കുകയാണ്.എന്നാല്‍ ഗ്രാമീണ തലത്തിലും വരുമാനം കുറഞ്ഞവര്‍ക്കിടയിലും മോദിയുടെ നടപടിക്ക് അത്ര വലിയ അഭിപ്രായമില്ല. 25 വയസിന് താഴെയുള്ളവര്‍ക്കും നടപടിയില്‍ അത്ര വിശ്വാസം ഇല്ല.

 ഫലം ഉണ്ടാകും

ഫലം ഉണ്ടാകും

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുളള നടപടിയെ ഗുണമായിട്ടാണ് സര്‍വെയില്‍ പങ്കെടുത്ത 80- 86 ശതമാനം പേര്‍ കണക്കാക്കുന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നോട്ട് നിരോധിച്ചതിനും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും ഫലം ഉണ്ടാകുമെന്നു തന്നെയാണ് ഇവര്‍ പറയുന്നത്.

 സര്‍വെയുമായി സി വോട്ടര്‍

സര്‍വെയുമായി സി വോട്ടര്‍

ഇന്ത്യയില്‍ ആസ്ഥാനമുള്ള സി വോട്ടര്‍ എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് സര്‍വെ നടത്തിയിരിക്കുന്നത്. പ്രായത്തിന്റെയും വരുമാനത്തിന്റെയും ജീവിക്കുന്ന പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്നു വിഭാഗങ്ങളിലാണ് സര്‍വെ നടത്തിയിരിക്കുന്നത്.

 ഉയര്‍ന്ന വരുമാനക്കാരുടെ വലിയ പിന്തുണ

ഉയര്‍ന്ന വരുമാനക്കാരുടെ വലിയ പിന്തുണ

നഗരത്തിലും ഗ്രാമത്തിലും ജീവിക്കുന്ന 86 ശതമാനം പേരും ബുദ്ധിമുട്ടുകള്‍ക്ക് ഫലം ലഭിക്കുമെന്ന് പറയുന്നു. സെമി അര്‍ബന്‍ ഏരിയയിലുള്ള 80.6 ശതമാനം പേരാണ് ഇതിനെ പിന്തുണച്ചിരിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാരാണ് നടപടിയെ ഏറ്റവുമധികം പിന്തുണച്ചിരിക്കുന്നത്. 90.6 ശതമാനം പേരാണ് നടപടിയ്ക്ക് ഫലമുണ്ടാകുമെന്ന് പറയുന്നത്.

 പ്രായമായവരുടെ പിന്തുണയുണ്ട്

പ്രായമായവരുടെ പിന്തുണയുണ്ട്

വിവിധ പ്രായക്കാരുടെ അഭിപ്രായം നോക്കുമ്പോള്‍ യുവാക്കളുടെ പിന്തുണ കുറവാണ്. 25 വയസില്‍ താഴെ പ്രായമുള്ള 83.3 ശതമാനം പേരാണ് നടപടി നല്ലതാണെന്നും നന്നായി നടപ്പാക്കിയിട്ടുണ്ടെന്നും പറയുന്നത്. 25നും 45നും ഇടയില്‍ പ്രായമുള്ള 87.1 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ട്. അറുപതിന് മുകളില്‍ പ്രായമുള്ള 85 ശതമാനം പേരാണ് നടപടിയെ പിന്തുണച്ചിരിക്കുന്നത്.

 നടത്തിപ്പില്‍ വീഴ്ച

നടത്തിപ്പില്‍ വീഴ്ച

അതേസമയം പ്രതിപക്ഷ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. നടപടി നല്ലതാണെന്നും എന്നാല്‍ നടപ്പാക്കിയതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. നഗരത്തില്‍ ജീവിക്കുന്ന 23.8 ശതമാനം പേരും ഗ്രാമപ്രദേശത്ത് ജീവിക്കുന്ന 36 ശതമാനം പേരും സെമി അര്‍ബന്‍ പ്രദേശത്ത് ജീവിക്കുന്ന 24.3 ശതമാനം പേരും ഈ അഭിപ്രായമുള്ളവരാണ്.

 പരിഹരിക്കപ്പെടാവുന്നതല്ല പ്രശ്‌നം

പരിഹരിക്കപ്പെടാവുന്നതല്ല പ്രശ്‌നം

നോട്ട് നിരോധനത്തോട് ഏറ്റവും അധികം എതിര്‍പ്പുള്ളത് വരുമാനം കുറഞ്ഞവര്‍ക്ക് തന്നെയാണ് ഇതിന്റെ ബുദ്ധിമുട്ടകള്‍ ഏറെ അനുഭവിക്കുന്നവരും ഇത്തരക്കാര്‍ തന്നെയാണ്. വരുമാനം കുറഞ്ഞ 15.1 ശതമാനം പേര്‍ നോട്ട് നിരോധനം മൂലം ഉണ്ടായിരിക്കുന്നത് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണെന്ന് പറയുന്നുണ്ട്. മധ്യ വര്‍ഗ വിഭാഗത്തിലെ 15.1 ശതമാനം പേര്‍ക്കും ഈ അഭിപ്രായമുണ്ട്. ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലെ 4.4 ശതമാനം പേര്‍ക്കു മാത്രമാണ് ഈ അഭിപ്രായമുള്ളത്.

English summary
84 percent of those surveyed said the demonetisation was worth the troubles it had brought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X