Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം നടന്ന വർഷം 88 ലക്ഷം നികുതിദായകര്‍ നികുതി അടച്ചില്ലെന്ന് റിപ്പോര്‍ട്ട്, കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോത് ... കരുതിയത് വലിയ നികുതി അടവുണ്ടാക്കുമെന്ന്, നികുതി അടക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചത് തൊഴിൽ നഷ്ടവും വരുമാന ഇടിവും!

ദില്ലി: 88 ലക്ഷം നികുതിദായകര്‍ നോട്ട് നിരോധനം നടപ്പിലാക്കിയ വര്‍ഷം നികുതി അടച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനം മൂലം വന്ന തൊഴില്‍ നഷ്ടവും വരുമാനത്തില്‍ വന്ന ഇടിവുമാണ് നികുതി അടക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചതെന്നും പറയുന്നു. നോട്ട് നിരോധനം നടപ്പിലാക്കുന്നതോടെ വലിയ നികുതു അടവുണ്ടാക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച നികുതി അടവ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.

1.06 കോടി പുതിയ നികുതി ദായകരെ പുതുതായി നോട്ട് നിരോധനം മൂലം സൃഷ്ടിച്ചെന്ന് പറയുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ടാക്‌സ് അടയ്ക്കാത്തവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായ വര്‍ഷമാണ് സാമ്പത്തിക നിരോധനം ഏര്‍പ്പെടുത്തിയ കാലയളവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 17 കാലത്ത് പത്ത് മടങ്ങാണ് നികുതി അടയ്ക്കാത്തവരുടെ എണ്ണത്തില്‍ ഉണ്ടായത്.

Tax

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിതെന്നും പറയുന്നു. 2015 16 കാലത്ത് ഉണ്ടായിരുന്ന 8.56 ലക്ഷം എന്ന കണക്കില്‍ നിന്നാണ് ഇത് പത്ത് മടങ്ങ് വര്‍ധിച്ച് 88.04 ലക്ഷത്തിലെത്തിയത്. 500,1000 നോട്ടുകള്‍ പിന്‍വലിച്ച നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതമാണിതെന്ന് വിലയിരുത്തുന്നു.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ വരെ ബാധിച്ച നോട്ട് നിരോധനത്തിന്റെ നീണ്ട കാലത്തെ പ്രത്യാഘാതമായാണ് ഇത് വിലയിരുത്തുന്നത്. നികുതി വരുമാനത്തിലെ കുറവ് നികുതി ദായകരുടെ മരണം കൊണ്ടോ പാന്‍ കാഡിലെ മാറ്റങ്ങള്‍ കൊണ്ടോ ആകാമെന്നും അല്ലാതെ നികുതി അടയ്ക്കുന്നവരുടെ പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ കോമേഴ്‌സ്യല്‍ ബില്‍ഡിങ് ടാക്‌സ് ഡിഡക്ഷന്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+