കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം നടന്ന വർഷം 88 ലക്ഷം നികുതിദായകര്‍ നികുതി അടച്ചില്ലെന്ന് റിപ്പോര്‍ട്ട്, കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോത് ... കരുതിയത് വലിയ നികുതി അടവുണ്ടാക്കുമെന്ന്, നികുതി അടക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചത് തൊഴിൽ നഷ്ടവും വരുമാന ഇടിവും!

  • By Desk
Google Oneindia Malayalam News

ദില്ലി: 88 ലക്ഷം നികുതിദായകര്‍ നോട്ട് നിരോധനം നടപ്പിലാക്കിയ വര്‍ഷം നികുതി അടച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനം മൂലം വന്ന തൊഴില്‍ നഷ്ടവും വരുമാനത്തില്‍ വന്ന ഇടിവുമാണ് നികുതി അടക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചതെന്നും പറയുന്നു. നോട്ട് നിരോധനം നടപ്പിലാക്കുന്നതോടെ വലിയ നികുതു അടവുണ്ടാക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ച നികുതി അടവ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.

<strong>വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍; തിരഞ്ഞെടുപ്പ് കാലത്ത് ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ് </strong>വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍; തിരഞ്ഞെടുപ്പ് കാലത്ത് ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ്

1.06 കോടി പുതിയ നികുതി ദായകരെ പുതുതായി നോട്ട് നിരോധനം മൂലം സൃഷ്ടിച്ചെന്ന് പറയുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ടാക്‌സ് അടയ്ക്കാത്തവരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായ വര്‍ഷമാണ് സാമ്പത്തിക നിരോധനം ഏര്‍പ്പെടുത്തിയ കാലയളവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 17 കാലത്ത് പത്ത് മടങ്ങാണ് നികുതി അടയ്ക്കാത്തവരുടെ എണ്ണത്തില്‍ ഉണ്ടായത്.

Tax

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണിതെന്നും പറയുന്നു. 2015 16 കാലത്ത് ഉണ്ടായിരുന്ന 8.56 ലക്ഷം എന്ന കണക്കില്‍ നിന്നാണ് ഇത് പത്ത് മടങ്ങ് വര്‍ധിച്ച് 88.04 ലക്ഷത്തിലെത്തിയത്. 500,1000 നോട്ടുകള്‍ പിന്‍വലിച്ച നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതമാണിതെന്ന് വിലയിരുത്തുന്നു.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ വരെ ബാധിച്ച നോട്ട് നിരോധനത്തിന്റെ നീണ്ട കാലത്തെ പ്രത്യാഘാതമായാണ് ഇത് വിലയിരുത്തുന്നത്. നികുതി വരുമാനത്തിലെ കുറവ് നികുതി ദായകരുടെ മരണം കൊണ്ടോ പാന്‍ കാഡിലെ മാറ്റങ്ങള്‍ കൊണ്ടോ ആകാമെന്നും അല്ലാതെ നികുതി അടയ്ക്കുന്നവരുടെ പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ കോമേഴ്‌സ്യല്‍ ബില്‍ഡിങ് ടാക്‌സ് ഡിഡക്ഷന്‍ തയ്യാറായിട്ടില്ല.

English summary
Over 88 lakh tax payers did not pay the tax after the demonetization year, this is the huge amount among the past ten years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X