കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസ് അക്കൌണ്ടിൽ നിന്ന് പണം തട്ടിപ്പ്: നഷ്ടമായത് 12 കോടി, ബ്രാഞ്ചുകൾക്ക് ജാഗ്രതാ നിർദേശം!!

Google Oneindia Malayalam News

ദില്ലി: ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് 12 ലക്ഷം മോഷണം പോയി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് അക്കൌണ്ടുകളിൽ നിന്നായാണ് പണം മോഷണം പോയിട്ടുള്ളത്. ക്ലോൺഡ് ചെക്ക് ഉപയോഗിച്ചാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ പണം തട്ടിപ്പ് നടത്തിയത്.

 ഷെയ്ൻ നിഗം പ്രശ്നത്തിൽ മോഹൻലാലിന്റെ ഇടപെടൽ, വിലക്ക് വിവാദത്തിൽ പുതിയ വഴിത്തിരിവ് ഷെയ്ൻ നിഗം പ്രശ്നത്തിൽ മോഹൻലാലിന്റെ ഇടപെടൽ, വിലക്ക് വിവാദത്തിൽ പുതിയ വഴിത്തിരിവ്

ഡെറാഡൂണിലെയും മുംബൈയിലെയും നോൺ ഹോം ബ്രാഞ്ചുകളിൽ നിന്ന് 29 കോടി രൂപ ക്ലോൺ ചെക്ക് ഉപയോഗിച്ച് പിൻവലിക്കാൻ ശ്രമിച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ എയിംസ് ഭരണകൂടം ദില്ലി പോലീസിലെ ഇക്കണോമിക്സ് ഒഫെൻസസ് വിംഗിനെ വിവരമറിയിച്ചിട്ടുണ്ട്. തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പോലീസിനെ

aiims-15751
സമീപിച്ചിട്ടുള്ളത്.

തട്ടിപ്പ് നടന്ന സംഭവത്തിൽ സമർപ്പിച്ച ചെക്കുകൾ പാസാക്കിയിട്ടുള്ളത് യുവി റേ ടെസ്റ്റ് വഴിയാണ്. ഒരേ സിരീസിൽപ്പെട്ട ചെക്കുകളാണ് തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതെന്നും ഈ ചെക്കുകൾ എയിംസിന്റെ പക്കലുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ പറയുന്നു. നോൺ ഹോം ബ്രാഞ്ചുകളിലെ ചെക്ക് ക്ലിയറൻസിൽ എസ്ബിഐക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ നഷ്ടമായ തുക നിക്ഷേപിക്കാൻ നോൺ ഹോം ബ്രാഞ്ച് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്ബിഐയുടെ ഡെറാഡൂണിലെ നോൺ ഹോം ബ്രാഞ്ചിൽ നിന്ന് 20 കോടിയും മുംബൈ ബ്രാഞ്ചിൽ നിന്ന് ഒമ്പത് കോടി രൂപയുമാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചിട്ടുള്ളതെന്നാണ് ചില വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സംഭവത്തിൽ നേരിട്ട് എയിംസ് അധികൃതർക്കുള്ള പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയിട്ടുള്ളത്. ഏഴ് കോടി രൂപയാണ് തട്ടിപ്പ് വഴി എയിംസിന്റെ പ്രധാന അക്കൌണ്ടിൽ നിന്ന് നഷ്ടമായിട്ടുള്ളത്. എയിംസ് ഡയറക്ടറാണ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നത്. ഗവേഷണ വകുപ്പിന്റെ ഡീൻ കൈകാര്യം ചെയ്യുന്ന മറ്റൊരു അക്കൌണ്ടിൽ നിന്ന് 5 കോടി രൂപയും നഷ്ടമായിട്ടുണ്ട്. സംഭവത്തോടെ എസ്ബിഐ എല്ലാ ബ്രാഞ്ചുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

English summary
Over Rs 12 Crore Stolen From AIIMS Bank Accounts, SBI Alerts Its Branches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X