Get Updates
Get notified of breaking news, exclusive insights, and must-see stories!

ലംബോര്‍ഗിനി മരത്തിലിടിച്ചു, കാറുപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു!!!

ഗുഡ്ഗാവ്: 2.66 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി. ആഡംബര സ്‌പോര്‍ട്‌സ് കാര്‍ പ്രേമികളുടെ സ്വപ്‌നമാണ് ലംബോര്‍ഗിനി എന്ന ഇറ്റാലിയന്‍ മെയ്ഡ് കാര്‍. എന്നാല്‍ രണ്ടരക്കോടിക്ക് മേല്‍ വിലയുള്ള ലംബോര്‍ഗിനി വഴിയില്‍ കളഞ്ഞിട്ട് ഒരാള്‍ പോകുക എന്ന് പറഞ്ഞാലോ. അതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള ഈ കാര്യമാണ് ഗുഡ്ഗാവില്‍ സംഭവിച്ചത്.

ഗുഡ്ഗാവിലെ ലീഷര്‍ വാലിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അമിത വേഗതയില്‍ വന്ന ലംബോര്‍ഗിനി ഒരു മരത്തില്‍ ഇടിച്ചു. രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ നന്നായി ചളുങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് ഒന്നും സംഭവിച്ചില്ല. കാറില്‍ നിന്നും ഇറങ്ങിയ ഡ്രൈവറും കൂട്ടുകാരനും വണ്ടി അവിടെതന്നെ വിട്ട് മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നുവത്രെ.

lamborghini

ദില്ലി രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് മരത്തില്‍ ഇടിച്ചത്. ഈ കാര്‍ പിന്നീട് ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. കാര്‍ ആക്‌സിഡന്റായ ഉടന്‍ ഡ്രൈവര്‍ ആരെയോ ഫോണില്‍ വിളിക്കുകയും തുടര്‍ന്ന് ഒരു ഡസ്റ്റര്‍ സ്ഥലത്തെത്തി ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും കൂട്ടി പോകുകയുമായിരുന്നു എന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ വികാസ് മിശ്ര പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 29 ല്‍ ബി എം ഡബ്ലു കാര്‍ സമാനമായ രീതിയില്‍ മരത്തില്‍ ഇടിച്ചിരുന്നു. അന്നും യാത്രക്കാര്‍ അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടു. ഈ സംഭവത്തിലും പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+