Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊപ്പിയും വേണ്ട ​ഗൗണും വേണ്ട; കോൺവോക്കേഷനിൽ പഴങ്കഥയാകുന്ന കൊളോണിയൽ 'സ്റ്റൈയിൽ'

ന്യൂഡൽഹി: തൊപ്പിയും ​ഗൗണും ഉൾപ്പെടുന്ന കോളോണിയൽ വസ്ത്രധാരണ രീതി ഏറെ വൈകാതെ കോൺവോക്കേഷൻ ചടങ്ങുകകളിൽ നിന്ന് ഇല്ലാതാവും. 2015 ൽ യൂണിവേഴ്സിറ്റി ​ഗ്രാൻഡ് കമ്മീഷൻ കോളോണിയൽ മാതൃകയിൽ നിന്ന് മാറി പരമ്പരാ​ഗത കൈത്തറി വസ്ത്രങ്ങൾ കോൺവോക്കേഷന് ഉപയോ​ഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയവയ്ക്കാണ് നിർദേശം നൽകിയിരുന്നത്. രാജ്യത്തെ നാലിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളോണിയൽ രീതിയിലുള്ള കോൺവോക്കേഷൻ വസ്ത്രധാരണ രീതിയിൽ നിന്നും മാറിക്കഴിഞ്ഞു.

cap gown

ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇന്ത്യൻ വസ്ത്രങ്ങളിലേക്കുള്ള മാറ്റം വ്യാപകമാണ്. പ്രത്യേകിച്ചും, ഐ ഐ ടി-ഡൽഹി ഒഴികെ, എല്ലാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും (ഐ ഐ കൾ) ഈ മാറ്റം സ്വീകരിച്ചു, അവയിൽ 18 എണ്ണം യു ജി സിയുടെ ശുപാർശയ്ക്ക് ശേഷമാണ്.

21 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റുകളിൽ (ഐ ഐഎമ്മുകളിൽ) 14 എണ്ണവും കൊളോണിയൽ ഡ്രസ് കോഡിൽ നിന്ന് പിന്മാറിയതോടെ മാനേജ്‌മെൻ്റ് മേഖലയിലും കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, എല്ലാ സ്ഥാപനങ്ങളും പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

21 ൽ 14 സ്ഥാപനങ്ങളും കൊളോണിയൽ ​​ഡ്രസ് കോഡ് ഒഴിവാക്കിയെങ്കിലും എല്ലാവരും ഇന്ത്യൻ വസ്ത്രങ്ങൾ ഉപയോഗിക്കുന്നുമില്ല. 14 ഐ ഐ എമ്മുകളിൽ 7 എണ്ണത്തിലെ വിദ്യാർത്ഥികൾ വെസ്റ്റേൺ ഫോർമൽസ് ആണ് ധരിക്കുന്നത്. ബാക്കിയുള്ളവ ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നു.

ഐഐഎം ബാംഗ്ലൂർ, ഐഐഎം കൽക്കട്ട, ഐഐഎം ലഖ്നൗ, ഐഐഎം ഇൻഡോർ, ഐഐഎം റോഹ്തക്, ഐഐഎം ഉദയ്പൂർ, ഐഐഎം അമൃത്സർ എന്നിവ കൊളോണിയൽ കോൺവൊക്കേഷൻ ഡ്രസ് കോഡ് തന്നെയാണ് ഇപ്പോഴും ചടങ്ങിൽ ധരിക്കുന്നത്. കോൺവൊക്കേഷനുകളിൽ ഇന്ത്യൻ വസ്ത്രധാരണത്തിനുള്ള പ്രേരണ എൻജിനീയറിങ്, മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാത്രം ഒതുങ്ങിയില്ല.

ചടങ്ങുകൾക്ക് ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണ രീതികൾ സ്വീകരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെഡിക്കൽ കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച സ്വീകരണമാണ് നിർദ്ദേശത്തിന് ലഭിച്ചത്.

ഭൂരിഭാഗം കേന്ദ്ര സർവ്വകലാശാലകളും കൊളോണിയൽ വസ്ത്രങ്ങളിൽ നിന്നും തൊപ്പികളിൽ നിന്നും മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു)യിൽ ഇപ്പോൾ ബിരുദധാരികൾ കുർത്തകളും പൈജാമകളും സാരിയും ധരിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+