കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ മുന്‍ മുഖ്യമന്ത്രി തടവില്‍; ഇതാണോ നോര്‍മ്മല്‍? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഒവൈസി

Google Oneindia Malayalam News

ദില്ലി: ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണമാണെന്ന കേന്ദ്രത്തിന്‍റെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എഐഎംഐഎം നേതാവും എംപിമയുമായ അസാസുദ്ദീന്‍ ഒവൈസി. കാശ്മീരിലെ മുന്‍ മുഖ്യമന്ത്രി തടവിലാണ്. ഇതാണോ കേന്ദ്രം പറയുന്ന സാധാരണ നിലയെന്ന് ഒവൈസി ചോദിച്ചു. കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ കാശ്മീരിലെ പൊതുസുരക്ഷാ നിയമം ചുമത്തിയാണ് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്.

owaisiddnew-

ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ പിഎസ്എ ചുമത്തിയ നടപടിയില്‍ താന്‍ അപലപിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് മുന്‍പത്തെ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാറൂഖ് അബ്ദുള്ള സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ഉള്ള നേതാവ് ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്നത് ഒവൈസി ചോദിച്ചു.

കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

താഴ്വരയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രീം കോടതി ഒരു കമ്മീഷനെ നിയമിക്കണം. അവിടുത്തെ ജുവനൈല്‍ സെന്‍ററുകള്‍ കമ്മീഷന്‍ സന്ദര്‍ശിക്കണം. താഴ്വരയെ കേന്ദ്രം തകര്‍ത്തു കളഞ്ഞിരിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്ക് ജമ്മുകശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുവാദം വാങ്ങേണ്ടി വന്നത്? കശ്മീരില്‍ സ്ഥിതി സാധാരണമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഒവൈസി പറഞ്ഞു.

തിങ്കഴളാഴ്ചയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. കാശ്മീരില്‍ പോകാനും നാല് ജില്ലകള്‍ സന്ദര്‍ശിച്ച് സാഹചര്യം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേണ്ടി വന്നാല്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും വ്യക്തമാക്കിയിട്ടുണ്ട്.

 പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ് പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

'ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നെ, എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?'

English summary
Owaisi against Farooq Abdullas arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X