കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹര്‍ സാത്താനാണ്.... പുല്‍വാമയില്‍ പാകിസ്താന് തിരിച്ചടിയുണ്ടാവും, മുന്നറിയിപ്പുമായി ഒവൈസി

Google Oneindia Malayalam News

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ രോഷാകുലനായി അസാദുദ്ദീന്‍ ഒവൈസി. ആക്രമണം നടത്തിയത് പാകിസ്താനാണെന്ന് എല്ലാവര്‍ക്കുമറിയാം. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയാണ്. അതിന്റെ തലവന്‍ മസൂദ് അസ്ഹര്‍ മൗലാനയാണെന്ന് പാകിസ്താനില്‍ എല്ലാവരും പറയുന്നു. മസൂദ് അസ്ഹര്‍ പണ്ഡിതനല്ല, സാത്താനാണ്. എല്ലാം തകര്‍ക്കാന്‍ വന്നവനെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുല്‍വാമയില്‍ രാഷ്ട്രീയപരമായും ഇന്റലിജന്‍സ് തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വലിയ വീഴ്ച്ചയുണ്ടായതായി ഒവൈസി കുറ്റപ്പെടുത്തി. മുംബൈയില്‍ ദളിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍ക്കൊപ്പം നടത്തിയ റാലിയിലാണ് പാകിസ്താനെതിരെ ഒവൈസി ആഞ്ഞടിച്ചത്.

1

ഇന്ത്യയില്‍ പല സംഘടനകളും തമ്മില്‍ പലപ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ ഹിന്ദു മുസ്ലീങ്ങളെല്ലാം ഒന്നാവുമെന്നും ഒവൈസി പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ച് ആലോചിച്ചാണ് പാകിസ്താന് ആശങ്കയുള്ളത്. ഇവിടെ ഏറ്റവും നല്ല രീതിയിലാണ് മുസ്ലീങ്ങള്‍ ജീവിക്കുന്നത്. അവര്‍ നിങ്ങളുടെ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ എന്നും അവഗണിക്കുകയാണ്. പാകിസ്താനെ ഒരുനിമിഷം പോലും ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആലോചിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ വരാതിരിക്കാനുള്ള അവസാനത്തെ അവസരമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും ഒവൈസി പറഞ്ഞു.

മുസ്ലീങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല. അവര്‍ക്ക് എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഒവൈസി കുറ്റപ്പെടുത്തി. അതേസമയം പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് രക്തസാക്ഷിത്വ പദവി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു. അര്‍ധ സൈനിക വിഭാഗത്തിലുള്ളവര്‍ക്ക് രക്തസാക്ഷിത്വ പദവി ലഭിക്കാറില്ല. എന്നാല്‍ അവര്‍ക്കും അത് ലഭിക്കും. കോണ്‍ഗ്രസ് അത് കൊണ്ടുവരും. അവര്‍ എനിക്ക് തരുന്ന സുരക്ഷ വളരെ പ്രധാനമാണ്. അവരുടെ ജീവത്യാഗത്തെ രാജ്യം എന്നും ഓര്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധികോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ മുലായം സിംഗ് യാദവ്.... എസ്പിയുടെ വോട്ടുചോര്‍ത്തും!!

English summary
owaisi against pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X