മുസ്ലിം വോട്ടുകള്‍ ബിജെപി നീക്കുന്നു; ഹൈദരാബാദില്‍ വന്‍ സമരം വരുമെന്ന് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്ലിം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി. എസ്‌ഐആര്‍ നടക്കുന്ന വേളയില്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യാന്‍ ഫോം 7 ബിജെപി പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആരാണ് ഫോം 7 സമര്‍പ്പിക്കുന്നത് എന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. ഫോമില്‍ അപേക്ഷകന്റെ പേര് നല്‍കാതെ സമര്‍പ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി എടുക്കണം. മുഷീറാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വോട്ടുകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊതുപരിപാടിയില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു.

owaisi on sir in hyderabad

ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പരിഹാരം കാണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്നതിനേക്കാള്‍ വലിയ പ്രതിഷേധം ഹൈദരാബാദില്‍ നടക്കുമെന്നും ഉവൈസി മുന്നറിയിപ്പ് നല്‍കി. ബിജെപിയും സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ് ഇതിന് പിന്നില്‍. വ്യാജ പരാതികള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നടപടി എടുക്കണം. മുസ്ലിങ്ങളാണ് എന്നതു കൊണ്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കുന്ന സംഭവം ഉണ്ടാകരുത് എന്നും ഉവൈസി പറഞ്ഞു.

ആരാണ് ഫോം 7 സമര്‍പ്പിച്ചത് എന്ന് എല്ലാ മജ്‌ലിസ് പാര്‍ട്ടി പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ചോദിക്കണം. കൃത്യമായ നടപടി എടുത്തില്ലെങ്കില്‍ ഡല്‍ഹിയിലും മുംബൈയിലും നടന്നതിനേക്കാള്‍ ഇരട്ടി ശക്തിയില്‍ ഹൈദരാബാദില്‍ സമരം നടക്കും. പേരുകള്‍ നീക്കുക, പൗരത്വം ചോദ്യം ചെയ്യപ്പെടുക, ജനങ്ങളെ വരിയായി നിര്‍ത്തുക എന്നിവയെല്ലാമാണ് എസ്‌ഐആറിന്റെ പിന്നിലെ ലക്ഷ്യം. നളെ എന്‍ആര്‍സി വരുമെന്നും ഉവൈസി പറയുന്നു.

അതേസമയം, ഉവൈസിയുടെ ആരോപണം തള്ളി ബിജെപി രംഗത്തുവന്നു. തെളിവുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ഉവൈസി ചെയ്യേണ്ടത്. അല്ലാതെ പരസ്യമായി ആരോപണം ഉന്നയിക്കുകയല്ല. പരസ്യപ്രതികരണത്തിലൂടെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കരുത് എന്നും തെലങ്കാന ബിജെപി വക്താവ് എന്‍വി സുഭാഷ് പറഞ്ഞു.

എസ്‌ഐആറിനിടെ വ്യാപക അട്ടിമറി നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നും ആരോപണം ഉയരുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായ പ്രതിഷേധം നടക്കുകയും ചെയ്യുന്ന വേളയിലാണ് ഉവൈസിയുടെ ആരോപണം. ഡല്‍ഹിയില്‍ തുടര്‍ച്ചയായ സമരം നടക്കുകയാണ്. മുംബൈയിലും സമരം നടന്നിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സമരം ആരംഭിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma