Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയ് പലസ്തീൻ' വിളിച്ച് ഒവൈസി; 'ജയ് ഹിന്ദുരാഷ്ട്ര' വിളിയുമായി ബിജെപി എംപി;സത്യപ്രതിജ്ഞയ്ക്കിടെ സഭയിൽ പ്രതിഷേധം

ഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഭരണ-പ്രതിപക്ഷ പ്രതിഷേധം. ഹൈദരാബാദിൽ നിന്നുള്ള എ ഐ എം ഐ എം എംപി അസദ്ദുദ്ദീൻ ഒവൈസിയുടേയും യുപിയിൽ നിന്നുള്ള ബി ജെ പി എംപി ഛത്രപാൽ സിങിന്റേയും സത്യപ്രതിജ്ഞയ്ക്കിടെയാണ് പ്രതിഷേധം ഉയർന്നത്. 'ജയ് പലസ്തീൻ' എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽ നിന്നും എംപിമാർ രംഗത്തെത്തുകയായിരുന്നു. അതേസമയം ബി ജെ പി എംപിയുടെ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്.

ഖുർആനിലെ സൂക്തങ്ങളോടെയാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. വിഷയത്തിൽ ഒവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ജയ് പലസ്തീൻ വിളി പാർലമെന്റിനകത്ത് പാടില്ലെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. പാര്‍ലമെന്റിന്റെ രേഖകളിൽ നിന്ന് അദ്ദേഹത്തിന്റെ വാക്കുകൾ നീക്കം ചെയ്യണമെന്നും പലസ്തീൻ മുദ്രാവാക്യം കൂടാതെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും കാണിച്ച് സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്.

owaisi-oath

എന്നാൽ തന്റെ വാക്കുകൾ ഭരണഘടനയുടെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതല്ല എന്നായിരുന്നു വിവാദത്തിന് ശേഷം ഒവൈസി മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാവരും നിരവധി കാര്യങ്ങൾ പറയാറുണ്ട്. താൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ എന്നാണ് പറഞ്ഞത്. ഇതെങ്ങനെയാണ് തെറ്റാകുന്നത്. ഭരണഘടനയുടെ വ്യവസ്ഥകൾ പറയൂ, നിങ്ങൾ മറ്റുള്ളവർ പറയുന്നതും കേൾക്കണം. ഞാൻ എന്താണ് ചെയ്യേണ്ടത് അതാണ് ഞാൻ ചെയ്തത്. പാലസ്തീനെ കുറിച്ച് മഹാത്മാ ഗാന്ധി പറഞ്ഞത് വായിക്കൂ- ഒവൈസി പറഞ്ഞു. രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം യുപിയിലെ ബറേലിയിൽ നിന്നുള്ള ച​ത്രപാൽ സിങ്ങാണ് സത്യപ്രതിജ്ഞക്കൊടുവിൽ 'ജയ് ഹിന്ദു രാഷ്ട്രം' 'ജയ് ഭാരത്' എന്ന് മുദ്രാവാക്യം വിളിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു. അതിനിടെ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ഇന്ത്യ മുന്നണി എംപിമാർ രാഹുലിനെ സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+