Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിക്കുന്ന നേതാവാണ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ നിന്നുള്ള എംപിയായ ഇദ്ദേഹത്തിന്റെ എംഐഎം പാര്‍ട്ടി മഹാരാഷ്ട്രയില്‍ വേരുറപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ് എംഐഎം.

ഒവൈസി തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. ഇദ്ദേഹം എത്തുന്ന വേദികളിലെല്ലാം വന്‍ ജനക്കൂട്ടമാണ്. അതുകൊണ്ടുതന്നെ എംഐഎം എത്ര സീറ്റ് നേടുമെന്ന കാര്യത്തില്‍ പ്രവചനം സാധ്യമല്ല. ഔറംഗാബാദിലെ പ്രചാരണ സ്ഥലത്ത് ഒവൈസി നടത്തിയ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ രസകരമായ സംഭവം ഇങ്ങനെ....

ഔറംഗാബാദില്‍ നടന്ന പരിപാടി

ഔറംഗാബാദില്‍ നടന്ന പരിപാടി

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പല നമ്പറുകളും രാഷ്ട്രീയ നേതാക്കള്‍ ഇറക്കാറുണ്ട്. ഔറംഗാബാദില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് ഒവൈസി തന്റെ നൃത്ത ചുവടുകള്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ കാണിച്ചത്. പ്രചാരണ സ്ഥലത്തെ പാട്ടിന് അനുസരിച്ചായിരുന്നു ഡാന്‍സ്.

വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍

വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍

ഔറംഗാബാദിലെ പത്താന്‍ഗേറ്റിലായിരുന്നു പ്രചാരണം. പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ഒവൈസി നൃത്തം ചെയ്തത്. മിയാ ഭായ് ഹൈദരാബാദി എന്ന ഗാനമായിരുന്നു വച്ചിരുന്നത്. 2018ല്‍ റുഹാം അര്‍ഷദ് ആലപിച്ച തിരഞ്ഞെടുപ്പ് ഗാനമാണിത്. ഒവൈസിയുടെ നൃത്ത വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

15 കുപ്പി രക്തം

15 കുപ്പി രക്തം

വിവാദമായ 15 കുപ്പി രക്തം എന്ന വാദത്തില്‍ ഒവൈസി കൂടുതല്‍ വിശദീകരണം നല്‍കി. ഒരു ദിവസം 15 കുപ്പി രക്തം താന്‍ നല്‍കിയെന്നാണ് ഒവൈസി നേരത്തെ പ്രസംഗിച്ചിരുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം പത്താന്‍ഗേറ്റില്‍ കൂടുതല്‍ വിശദീകരണം നല്‍കി.

ഒവൈസിയുടെ വാക്കുകള്‍

ഒവൈസിയുടെ വാക്കുകള്‍

ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് 15 കുപ്പി രക്തം നല്‍കിയതെന്ന് ഒവൈസി വിശദീകരിച്ചു. ഒ പോസറ്റീവ് രക്തം വേണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. താന്‍ റെഡിയാണെന്ന് പറഞ്ഞു. അല്ലാഹു സാക്ഷി... അന്ന് ഞാന്‍ 15 കുപ്പി രക്തം കൊടുത്തുവെന്നും ഒവൈസി വിശദീകരിച്ചു.

കലാപത്തിന്റെ ഇരകള്‍ക്ക്

കലാപത്തിന്റെ ഇരകള്‍ക്ക്

ബോംബെ കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചോ എന്ന് ഒവൈസി ചോദിച്ചു. ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇരകള്‍ക്ക് നീതി ലഭ്യമാക്കുമോ എന്നും മോദിയെ ലക്ഷ്യമിട്ട് ഒവൈസി ചോദിച്ചു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 സീറ്റിലാണ് ഒവൈസിയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+