Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാദുദ്ദീന്‍ ഒവൈസി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും... രണ്ടാം സീറ്റ് ഉത്തര്‍പ്രദേശില്‍!!

Recommended Video

cmsvideo
    ഒവൈസി ഉത്തര്‍പ്രദേശില്‍ നിന്നും മത്സരിച്ചേക്കും | Oneindia Malayalam

    ലഖ്‌നൗ: പ്രതിപക്ഷ നിരയില്‍ ചേരില്ലെന്ന് സൂചിപ്പിച്ച് അസാദുദ്ദീന്‍ ഒവൈസി. ഇത്തവണ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മണ്ഡലം ഹൈദരാബാദ് തന്നെയാണ്. രണ്ടാമത്തേത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളില്‍ ഒവൈസിയുടെ പാര്‍ട്ടി മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ മത്സരിക്കും. സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനും എതിരായി മത്സരിക്കാന്‍ തന്നെയാണ് ഒവൈസിയുടെ തീരുമാനം. അതേസമയം കെ ചന്ദ്രശേഖര്‍ റാവുവിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഒവൈസി മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കാനാണ് യുപിയില്‍ മത്സരിക്കുന്നതെന്നാണ് സൂചന.

    1

    അതേസമയം എസപി ബിഎസ്പി സഖ്യത്തെയും പാര്‍ട്ടി വിമര്‍ശിച്ചിട്ടുണ്ട്. മുസ്ലീം നേതൃത്വം രണ്ട് പാര്‍ട്ടികള്‍ക്കും തൊട്ടുകൂടാത്തവരാണ്. ഇരുപാര്‍ട്ടികളുടെയും ഭരണത്തില്‍ മുസ്ലീങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിച്ചതെന്ന് മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവ് ഷൗക്കത്ത് അലി ആരോപിച്ചു. സംസ്ഥാന ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള ജാട്ട് സമുദായത്തിന്റെ പാര്‍ട്ടിയായ ആര്‍എല്‍ഡിക്ക് വലിയ പിന്തുണയാണ് എസ്പിയും ബിഎസ്പിയും നല്‍കുന്നത്. എന്നാല്‍ മുസ്ലീം പാര്‍ട്ടികളെ അവര്‍ അവഗണിച്ചു. ആര്‍എല്‍ഡിയേക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയാണ് മജ്‌ലിസുള്‍ ഇത്തിഹാദെന്നും ഷൗക്കത്ത് അലി പറഞ്ഞു. അതേസമയം ബിജെപിയുടെ ബി ടീമായിട്ടാണ് ഒവൈസി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രധാന വോട്ടുബാങ്കായ മുസ്ലീങ്ങളെ ഭിന്നിപ്പിക്കാനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+