കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസി സുപ്രീംകോടതിയില്‍; നിയമത്തിന് ഗൂഢലക്ഷ്യം

Google Oneindia Malayalam News

Recommended Video

cmsvideo
Asaduddin Owaisi moves Supreme Court against Citizenship Amendment Act

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രീംകോടതിയില്‍. ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കിടെ ബില്ല് കീറിക്കളഞ്ഞ ഒവൈസിയുടെ നടപടി വിവാദമായിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഒവൈസി ഹര്‍ജിയില്‍ പറയുന്നു. അടുത്ത ബുധനാഴ്ച ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഒവൈസിയുടെ ഹര്‍ജിയും ഇതിനൊപ്പം പരിഗണിച്ചേക്കുമെന്നാണ് വിവരം.

Ima

രാജ്യത്തെ മുസ്ലിങ്ങളെ രാഷ്ട്രരഹിതരാക്കി മാറ്റുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുക എന്ന ഗൂഢലക്ഷ്യം കൂടി പുതിയ നിയമത്തിനുണ്ടെന്ന് ഒവൈസി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ പാതയാണ് താന്‍ പിന്തുടരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏഷ്യന്‍ വംശജര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഇറക്കുന്നതിനെ ഗാന്ധിജി എതിര്‍ത്തിരുന്നു എന്നാണ് ബില്ല് കീറിക്കളഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒവൈസി പ്രതികരിച്ചത്.

എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗംഎന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗം

മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില സംഘടനകള്‍, വ്യക്തികള്‍ എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക എന്നാണ് വിവരം. ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളുകയാണ് ചെയ്തത്.

വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...

പൗരത്വ ബില്ലിനെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം ലീഗാണ്. ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു. പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിതെന്നും ലീഗ് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

English summary
Owaisi moves Supreme Court against Citizenship Amendment Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X