ഉവൈസി കളികൂട്ടുകാരന്‍; മോഹന്‍ ഭാഗവത് ശകുനി, വൈറലായി എഞ്ചിനിയറുടെ അവധി അപേക്ഷ
ഭോപ്പാല്‍: പലഅവധി അപേക്ഷകളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ് കാണുന്നത്. സ്‌കൂളുകളിലെ ചില വിരുതന്മാര്‍ അവധിക്കു വേണ്ടി ടീച്ചര്‍ക്ക് നല്‍കുന്ന അപേക്ഷയുള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുള്ളതാണ്. എന്നാല്‍ ഇത് വിദ്യാര്‍ത്ഥി നല്‍കിയ ലീപ് അപേക്ഷയല്ല. ഇത് ഒരു എഞ്ചിനിയര്‍ തനിക്ക് ലീവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

മധ്യമപ്രദേശിലെ സര്‍ക്കാര്‍ സര്‍വീസിലെ എഞ്ചിനിയര്‍ രാജ്കുമാര്‍ യാദവാണ് തനിക്ക് എല്ലാ ഞായറാഴ്ചയും ലീവ് വേണമെന്ന് അപേക്ഷിച്ചത്. ആ അപേക്ഷയിലെ കാരണം കേട്ടാല്‍ എത്ര ചിരക്കാത്തവര്‍ പേലും ചിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമുണ്ടാകില്ല. തന്റെ ഭൂതകാലം സംഭവിച്ച കാര്യങ്ങള്‍ക്ക് കൂടുതല്‍ പഠിക്കണമെന്ന് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ലീവിനായി അപേക്ഷിച്ചത്.
കഴിഞ്ഞ ജന്മത്തില്‍ താന്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുടെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ശകുനിയായിരുന്നുവെന്നുമാണ് രാജ്കുമാര്‍ പറയുന്നത്. തന്റെ ഭൂതകാലത്തെ കുറിച്ച് കൂടുതലറിയാന്‍ മഹാഭാരതവും ഭഗവത് ഗീതയും കൂടുതലായി പഠിക്കണമെന്നും തന്റെ മമനസ്സിലെ അംഭാവം ഇല്ലാതാക്കാന്‍ വീടുകള്‍ തോറും കയറി യോചന നടത്തണമെന്നുമാണ് രാജ്കുമാര്‍ ആവശ്യപ്പെടുന്നത്. ഇതെന്റെ ആത്മാവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഇതിനെ കുറിച്ച് പഠിക്കുവാനായി എല്ലാ ഞായറാഴ്ചകളിലും അവധി അനുവദിക്കണമെന്നുമാണ് രാജ്കുമാര്‍ തന്റെ മേലുദ്യോഗസ്ഥന് നല്‍കിയ അവധി അപേക്ഷയില്‍ പറയുന്നത്.
എന്നാല്‍ അവധിയപേക്ഷിച്ച രാജ്കുമാറിന് ലഭിച്ച മറുപടി നേരെ തിരിച്ചായിരുന്നു. അഹംഭാവം തീര്‍ക്കാന്‍ ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും ജോലിക്ക് വരണമെന്നാണ് മേലുദ്യോഗസ്ഥന്‍ രാജ്കുമാറിനോട് പറഞ്ഞത്. കൂടാതെ ആ അവധി അദ്ദേഹം നിരസിക്കുകയും ചെയ്തു. സന്‍സറിലെ ജന്‍പത് പഞ്ചായത്തിലെ എംഎന്‍ആര്‍ഇജിഎഡെപ്യൂട്ടി എഞ്ചിനിയറാണ് രാജ്കുമാര്‍ യാദവ്.
ഒരു വ്യക്തി പലപ്പോഴും അഹങ്കരിക്കുകയും തന്റെ അവധി ദിവസമായ ഞായറാഴ്ച സ്വന്തം ഇഷ്ടപ്രകാരം ചെലഴിക്കാനും കഴിയുമെന്നും ആഗ്രഹിക്കുന്നു. അവിടെയാണ് താങ്കള്‍ വ്യത്യസ്ഥനാകുന്നത്. ആ അഹന്തയെ താങ്കളുടെ വേരുകളില്‍ നിന്ന് നശിപ്പിക്കുന്നത് നിങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണ്. അതിനാല്‍ ആഥ്മീയപുരോഗതിക്കുള്ള താങ്കളുടെ ആഗ്രഹം കണക്കിലെടുത്ത് എല്ലാ ഞായറാഴ്ചയും താങ്കള്‍ ഓഫീസില്‍ ഹാജരാകണമെന്നും പൂര്‍ണ സമയവും പ്രവര്‍ത്തിക്കാനുമാണ് താങ്കളോട് ആവശ്യപ്പെടുന്നതെന്നും ജന്‍പത് പഞ്ചായത്ത് സിഇഒ പരാഗ് രാജ് കുമാറിനെഴുതിയ മറുപടി കത്തില്‍ പറയുന്നു. ഇതിലൂടെ ഞായറാഴ്ച അവധിക്കാലം ആഘോഷിക്കണമെന്ന ചിന്ത നശിപ്പിക്കപ്പെടുമെന്നും പരാഗെഴുതിയ മറുപടി കത്തില്‍ പറയുന്നു. പ്രിയ എഞ്ചിനിയര്‍ അഹംഭാവം ഇല്ലാതാക്കണം എന്ന താങ്കളുടെ തീരുമാനം മികച്ചതാണെന്നും മറുപചടി കത്തില്‍ പറയുന്നു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
എന്തായാലും ഈ വ്യസ്ഥമായ അവധിയപേക്ഷ കത്ത് സാമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. രാജകുമാറിന്റെ സിഇഒ പരാഗിന്റെ മറുപടിയാണ് എവരെയും ഇഷ്ടപ്പെടുത്തിയത്. കളിയാക്കിയതാണോ അതോ കാര്യം പറഞ്ഞതാണോ എന്ന് അറിയാനായിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. കത്ത് വൈറലായതോടെ ഇതെഴുതിയ രാജ്കുമാറിനെയും സാമൂഹമാധ്യമങ്ങളില്‍ അന്വേഷിക്കുന്നവരുണ്ട്. കെജിഎഫ് സിനിമ റിലീസ് പ്രഖ്യാപിക്കുന്ന ദിവസം പൊതു അവധി നല്‍കണമെന്ന് മോദിയോട് അപേക്ഷിച്ച് കത്തെഴുതിയവര്‍ മുതല്‍. ഞാന്‍ മരിച്ചു സാര്‍ എനിക്കിന്ന് ലീവ് വേണം എന്ന്വരെ അവധിക്ക് വേണ്ടി അധ്യാപകര്‍ക്ക് കത്ത് എഴുതിയ സംഭവങ്ങല്‍ വരെ ഉണ്ടായിട്ടുണ്ട്. ഇതൊക്കെയും സമൂഹ മാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. കോവിഡ് ജോലിക്കിടയില്‍ പൊലീസുകാര്‍ മുഴുവന്‍ കര്‍മ്മ നിരതരായി നിന്നപ്പോള്‍ തന്റെ എരുമയെ പരിപാലിക്കാന്‍ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ ലീവിന് അപേക്ഷിച്ചത് വൈറലായിരുന്നു.


Click it and Unblock the Notifications