• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എവിടെ നിങ്ങളുടെ വെടിയുണ്ട; ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, മോദി സര്‍ക്കാരിന് നാണമില്ലേ എന്ന് ഒവൈസി

ദില്ലി: സിഎഎ വിരുദ്ധ പ്രക്ഷോഭകരെ ദില്ലി പോലീസ് ക്രൂരമായി നേരിടുകയാണെന്ന് പ്രതിപക്ഷം. ജാമിയയിലെയും ഷഹീന്‍ബാഗിലെയും വെടിവയ്പ്പ് സംഭവം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചു. ഇന്ത്യക്കാരെ യാതൊരു ദയയുമില്ലാതെ പോലീസ് കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

ഭരണഘടനയെ സംരക്ഷിക്കാനാണ് സാധാരണ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഭരണഘടന പിടിച്ചാണ് അവര്‍ സമരം ചെയ്യുന്നത്. ദേശീയ ഗാനം അവര്‍ ആലപ്പിക്കുന്നു. എന്നാല്‍ പോലീസ് അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയാണെന്നും ചൗധരി പറഞ്ഞു.

തലസ്ഥാനത്തെ വെടിവയ്പിന് പിന്നില്‍ ബിജെപി ഗുണ്ടകളാണ്. പ്രക്ഷോഭകരെ ഭീഷണിപ്പെടുത്താനാണ് വെടിവയ്പ് നടത്തിയത്. ഇതിനോട് സര്‍ക്കാര്‍ മൗനം പാലിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള ദില്ലി പോലീസ് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.

മമത ആദ്യമായി പ്രതിപക്ഷത്തിനൊപ്പം; രാഹുലിനെ മുന്നില്‍ നിര്‍ത്തി നീക്കം, ഇരുസഭകളും ബഹളത്തില്‍ മുങ്ങി

എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളോട് ക്രൂരമായിട്ടാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. പോലീസ് നടപടിയില്‍ വിദ്യാര്‍ഥിക്ക് കണ്ണ് നഷ്ടമായത് നാം കണ്ടതാണ്. നമ്മുടെ പെണ്‍മക്കളെ അവര്‍ മര്‍ദ്ദിക്കുന്നു. കുട്ടികളെ മര്‍ദ്ദിക്കുന്നതില്‍ യാതൊരു നാണക്കേടും കേന്ദ്രസര്‍ക്കാരിനില്ലെന്നും വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലാനാണ് ശ്രമിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

സിഎഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഉയര്‍ത്തിയത്. മന്ത്രി അനുരാഗ് താക്കൂര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എഴുന്നേറ്റ വേളയിലാണ് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങിയത്. അവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

സിഎഎ തിരിച്ചടിക്കുന്നു; ബിജെപിയില്‍ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 700 പ്രമുഖരും പ്രവര്‍ത്തകരും

എവിടെ നിങ്ങളുടെ വെടിയുണ്ട എന്ന് മന്ത്രിയോട് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭകരെ വെടിവയ്ക്കണമെന്ന് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത് വിവാദമായിരുന്നു. വെടിവയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി. മന്ത്രി മറുപടി പറയുന്ന വേളയിലെല്ലാം പ്രതിപക്ഷം ബഹളം വച്ചു തടസപ്പെടുത്തി.

ദില്ലി ബിജെപി എംപി പര്‍വേശ് വര്‍മ സംസാരിക്കാന്‍ എഴുന്നേറ്റ വേളയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഷഹീന്‍ബാഗിലെ സമരക്കാര്‍ നിങ്ങളുടെ വീട്ടിലേക്ക് വന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍മ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം വര്‍മയുടെ പ്രസംഗം ബഹിഷ്‌കരിച്ചത്. ബഹളം ശക്തമായതോടെ രാജ്യസഭ മൂന്ന് മണി വരെ പിരിഞ്ഞു.

English summary
Owaisi says Modi Govt Has No Shame; BJP's goons behind firing in Jamia: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X