കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കരുതെന്ന് ഉവൈസി; അവര്‍ വഞ്ചിച്ചു

Google Oneindia Malayalam News

ഹൈദരാബാദ്: ആള്‍ക്കൂട്ട കൊലപാതത്തിന് ഇരയായ രാജസ്ഥാനിലെ പെഹ്ലൂ ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എപ്പോഴും മുസ്ലിംകളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Asaduddin pwaisi

പെഹ്ലു ഖാന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അപലപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള വേളയില്‍ പെഹ്ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. അപലപനീയമായ നടപടിയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. ബിജെപി പോയി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് എന്തുമാറ്റമാണ് സംഭവിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കിയ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ബിജെപിയെ പോലെ പ്രവര്‍ത്തിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

അതേസമയം, കേസ് അന്വേഷിച്ചത് മുന്‍ ബിജെപി സര്‍ക്കാരാണെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ പുനരന്വേഷിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. വിവാദമായ കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. അന്വേഷണത്തില്‍ പാളിച്ച കണ്ടാല്‍ ഇടപെടും. സുതാര്യമായ അന്വേഷണമാണ് നടന്നതെന്ന സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സിപ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

പെഹ്ലു ഖാന്‍, മക്കളായ ആരിഫ്, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ കന്നുകാലികളുമായി പോയ വാഹനത്തിന്റെ ഡ്രൈവര്‍ അര്‍ജുന്‍, ഉടമ ജഗദീഷ് പ്രസാദ് എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെഹ്ലു ഖാനൊപ്പം ആക്രമണത്തിന് ഇരയായ അസ്മത്ത്, റഫീഖ് എന്നിവര്‍ക്കെതിരെയും ബിജെപി ഭരണകാലത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

English summary
Owaisi Slams Rajasthan Govt For Chargesheet Against Pehlu Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X