ബിഹാറിൽ ഉവൈസിക്ക് തിരിച്ചടി; എഐഎംഐഎം എംഎൽഎമാർ ആർജെഡിയിലേക്ക്?
ദില്ലി; ബിഹാറിൽ എ ഐ എം ഐ എം എം എൽ എമാർ ആർ ജെ ഡിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. അഞ്ചിൽ നാല് എം എൽ എമാരും ഉടൻ പാർട്ടി വിടുമെന്നാണ് വിവരം. എം എൽ എമാർ ആർ ജെ ഡി നേതൃത്വവുമായി സജീവമായി ചർച്ച നടത്തുകയാണെന്നാണ് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നത്.

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ എ ഐ എം ഐ എ നേതാക്കൾ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് എംഎല്‍എമാര്‍ ആശങ്കയിലാണെന്നാണ് നേതാക്കളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 90ലധികം സീറ്റുകളില്‍ മത്സരിച്ചിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യു പിയിലും മത്സരിക്കാൻ എ ഐ എം ഐ എം തീരുമാനിച്ചത്. ബംഗാളിലും പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും കനത്ത പരാജയമായിരുന്നു ഫലം.
ബീഹാറില്‍ 20 ലധികം സീറ്റുകളില്‍ ആര്‍ജെഡിയുടെ വിജയം തടഞ്ഞ എഐഎംഐഎം അഞ്ച് സീറ്റുകളിലായിരുന്നു വിജയിച്ചത്. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടർന്നാൽ അത് 2025 ലും തങ്ങൾക്ക് തിരിച്ചടി നൽകിയേക്കുമെന്നാണ് എം എൽ എമാരുടെ ആശങ്ക. ഈ സാഗചര്യത്തിലാണ് അവർ ആർ ജെ ഡിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. എ ഐ എം ഐ എം എം എൽ എമാർ ഭരണകക്ഷിയിൽ ലയിച്ചാൽ നിലവിൽ 76 എം എൽ എമാരുള്ള ബിഹാറിൽ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ (വി ഐ പി) 3 എം എൽ എമാർ ലയിച്ചതോടെ ബിഹാർ നിയമസഭയിൽ ബി ജെ പിക്ക് 77 എം എൽ എമാരാണ് ഉള്ളത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തങ്ങളുടെ എംഎൽഎമാരെ ചാക്കിടാനുള്ള ശ്രമങ്ങൾ ബിഹാർ രാഷ്ട്രീയത്തിൽ നടക്കുന്നുണ്ടായിരുന്നുവെന്ന് എ ഐ എം ഐ എം നേതാവ് അക്തറുൽ ഇമാം പറഞ്ഞു. എന്നാൽ പാർട്ടി എം എൽ എമാർ ആരും തന്നെ മറ്റ് പാർട്ടികളിൽ ചേരില്ലെന്നും അക്തറുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ












Click it and Unblock the Notifications