കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ടവര്‍ക്കൊപ്പം ചേര്‍ന്ന് ഒവൈസി, ഗുജറാത്തില്‍ മത്സരിക്കും, നോട്ടം മുസ്ലീം വോട്ടുകളില്‍!!

Google Oneindia Malayalam News

അഹമ്മദാബാദ്: കോണ്‍ഗ്രസിനെ വിടാതെ പിന്തുടര്‍ന്ന് അസാദുദ്ദീന്‍ ഒവൈസി. മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഒവൈസി ഇനി നീങ്ങുന്നത് ഗുജറാത്തിലേക്കാണ്. അവിടെയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുജറാത്തിലും കോണ്‍ഗ്രസിന്റെ നിര്‍ണായക വോട്ടുബാങ്കാണ് മുസ്ലീം. ഇവിടെയും വോട്ട് ഭിന്നിക്കുന്നതില്‍ തന്നെയാവും ഒവൈസി കേന്ദ്രീകരിക്കുക. ബീഹാറിലും തമിഴ്‌നാട്ടിലും ഒവൈസി നേരത്തെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഒവൈസി നീങ്ങുന്നത്.

ഒവൈസിയുടെ നീക്കങ്ങള്‍

ഒവൈസിയുടെ നീക്കങ്ങള്‍

ഹൈദരാബാദില്‍ 43 സീറ്റ് നേടി ഒവൈസി കോണ്‍ഗ്രസിനെ തീര്‍ത്തും ഇല്ലാതാക്കിയിരുന്നു. ബീഹാറില്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി 20 സീറ്റില്‍ മത്സരിച്ചതാണ് ബിജെപിക്ക് ഗുണകരമായി മാറിയത്. ഇവിടെ അഞ്ച് സീറ്റും പാര്‍ട്ടി നേടി. മഹാസഖ്യം അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞത് മജ്‌ലിസ് പാര്‍ട്ടിയായിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ച് കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെയാണ് മത്സരിക്കുന്നത്. ഇതെല്ലാം കോണ്‍ഗ്രസിനെയാണ് ബാധിക്കുക.

കോണ്‍ഗ്രസ് വിട്ടവര്‍ക്കൊപ്പം

കോണ്‍ഗ്രസ് വിട്ടവര്‍ക്കൊപ്പം

കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് മജ്‌ലിസ് പാര്‍ട്ടി. ഗുജറാത്തില്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നാണ് മത്സരിക്കുക. രാജസ്ഥാനില്‍ ബിടിപി കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ശരിയല്ലെന്നാണ് ബിടിപി അധ്യക്ഷന്‍ ഛോട്ടുവാസവ പറയുന്നത്. നേരത്തെ ബിടിപിയെ രാജസ്ഥാനില്‍ പിന്തുണച്ചിരുന്നു ഒവൈസി. രാജസ്ഥാനിലും മുസ്ലീം വോട്ടുകള്‍ക്കിടയില്‍ കയറി പറ്റാന്‍ ഒവൈസി ശ്രമിക്കുന്നുണ്ട്. അതിനാണ് വാസവ പിന്തുണ നല്‍കുക.

വാസവ ഗെയിം ചേഞ്ചറാവും

വാസവ ഗെയിം ചേഞ്ചറാവും

വാസവ ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്. നിലവില്‍ ബിടിപി രാജസ്ഥാനില്‍ രണ്ട് സീറ്റുണ്ട്. ദുംഗാര്‍പൂരില്‍ ബിടിപി അധികാരം പിടിക്കുന്നത് ഒഴിവാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്താണ് വാസവയെ ചൊടിപ്പിച്ചത്. ഇതോടെ സിലാ പരിഷത്തില്‍ പ്രസിഡന്റ് സ്ഥാനം ബിടിപിക്ക് ലഭിച്ചില്ല. മൂന്ന് പഞ്ചായത്ത് സമിതി സീറ്റുകളില്‍ ബിടിപിയെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തത്.

കോണ്‍ഗ്രസിന് ഭയം

കോണ്‍ഗ്രസിന് ഭയം

ബിടിപി രാജസ്ഥാന്റെ ഗ്രാമീണ മേഖലയില്‍ കരുത്ത് വര്‍ധിപ്പിച്ച് വരുന്ന പാര്‍ട്ടിയാണ്. ഗുജറാത്തിലും ഇവര്‍ കരുത്തരാണ്. നേരത്തെ അഹമ്മദ് പട്ടേലിനെ 2017ല്‍ വിജയിപ്പിക്കാന്‍ സഹായിച്ച എംഎല്‍എയും കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. അതേസമയം ബിടിപി നേരത്തെ ബിജെപിയെയും പിന്തുണച്ചതാണ്. ഈ വര്‍ഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ബിടിപി പിന്തുണച്ചത്. നിലവില്‍ ഗുജറാത്ത് നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് ബിടിപിക്ക് ഉള്ളത്.

അടുത്ത വര്‍ഷം നിര്‍ണായകം

അടുത്ത വര്‍ഷം നിര്‍ണായകം

ഒവൈസി കൂടി വരുന്നതോടെ ഒമ്പത് ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകില്ല. ഫെബ്രുവരിയിലായിരിക്കും ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ഛോട്ടു ഭായ് വാസവ പറയുന്നു. ബിജെപിയുടെ ബിടീമാണ് ഒവൈസിയും ബിടിപിയുമെന്ന് കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി പറഞ്ഞു. ഈ കളി കുറേ കണ്ടതാണ്. കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും ധനാനി പറഞ്ഞു.

വോട്ട് ഭിന്നിക്കും

വോട്ട് ഭിന്നിക്കും

കോണ്‍ഗ്രസിനാണ് ഒവൈസിയുടെ വരവില്‍ ആശങ്കയുള്ളത്. ബിടിപി ആദിവാസി മേഖലകളിലും ഒവൈസി മുസ്ലീം മേഖലയിലും സ്ഥാനമുറപ്പിച്ചാല്‍ ആ സീറ്റുകളിലെ വോട്ടുകള്‍ ഭിന്നിക്കും. ഇത് ആദിവാസി-മുസ്ലീം ഇതര വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കും. എന്നാല്‍ കോണ്‍ഗ്രസിന് ഇതിലൂടെ നഷ്ടം മാത്രമുണ്ടാവും. കോണ്‍ഗ്രസിന് വലിയ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് മുഴുവന്‍ അട്ടിമറിക്കപ്പെടാനാണ് സാധ്യത. മുസ്ലീം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് പഴയ പോലെ വിശ്വസിക്കുന്നുമില്ല.

English summary
owaisi will join hands with btp in gujarat local polls, congress will loose muslim votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X