ഫ്രിഡ്ജും എസിയും കാറുമുണ്ടെങ്കില്‍ ക്ഷേമ പദ്ധതികളില്‍ നിന്ന് പുറത്ത്
ക്ഷേമ പദ്ധതികളെക്കുറിച്ച് പഠിച്ച ബിബേക് ഡിബ്രോയ് സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചിട്ടുള്ളത്.
ദില്ലി: വീട്ടില്‍ ഫ്രിഡ്ജ്, എസി, കാര്‍ എന്നിവയുള്ള കുടുംബങ്ങളെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടവരെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ബിബേക് ഡിബ്രോയ് സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചിട്ടുള്ളത്. നഗര പ്രദേശങ്ങളില്‍ പത്തില്‍ ആറ് വീടുകള്‍ വീതം ക്ഷേമപദ്ധതികളുടെ പരിധിയില്‍ വന്നേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി ചൂണ്ടിക്കാണിക്കുന്നു.
നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ കാര്‍, ഇരുചക്ര വാഹനം, വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, എസി എന്നിവ ഉള്ളവരും ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താകും. തൊളില്‍ രഹിതര്‍, താല്ക്കാലികമായ വീട്ടില്‍ താമസിക്കുന്നവര്‍, ഭവന രഹിതര്‍ എന്നിവരാണ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍. നാല് മുറിയുള്ള വീടുള്ളവരും പദ്ധതിയില്‍ നിന്ന് തനിയെ പുറത്താവും. താമസം, ജോലി, ദാരിദ്ര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ക്ഷേമ പദ്ധതികള്‍ക്ക് യോഗ്യരാണോ എന്ന് നിര്‍ണയിക്കുന്നത്. കുടുംബനാഥനില്ലാത്തവരെയും ഇതിനായി പരിഗണിക്കും.

കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുന്‍ഗണനാ ക്രമമനുസരിച്ച് പൂജ്യം മുതല്‍ 12 വരെയുള്ള സ്കോറുകള്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുക. നേരത്തെ 2012ല്‍ നഗരപ്രദേശത്ത് ദാരിദ്ര്യം അനുഭവിക്കുന്നവരെക്കുറിച്ച് പഠിക്കുന്നതിനായി എസ് ആര് ഹാഷിം കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിച്ചികരുന്നില്ല. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നേടാന്‍ 41 ശമതമാനത്തോളം പേരും യോഗ്യരാണന്നായിരുന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയുരുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications