കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രിഡ്ജും എസിയും കാറുമുണ്ടെങ്കില്‍ ക്ഷേമ പദ്ധതികളില്‍ നിന്ന് പുറത്ത്

ക്ഷേമ പദ്ധതികളെക്കുറിച്ച് പഠിച്ച ബിബേക് ഡിബ്രോയ് സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചിട്ടുള്ളത്.

Google Oneindia Malayalam News

ദില്ലി: വീട്ടില്‍ ഫ്രിഡ്ജ്, എസി, കാര്‍ എന്നിവയുള്ള കുടുംബങ്ങളെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് സൂചന. സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ടവരെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ബിബേക് ഡിബ്രോയ് സമിതിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചിട്ടുള്ളത്. നഗര പ്രദേശങ്ങളില്‍ പത്തില്‍ ആറ് വീടുകള്‍ വീതം ക്ഷേമപദ്ധതികളുടെ പരിധിയില്‍ വന്നേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി ചൂണ്ടിക്കാണിക്കുന്നു.

നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ കാര്‍, ഇരുചക്ര വാഹനം, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എസി എന്നിവ ഉള്ളവരും ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താകും. തൊളില്‍ രഹിതര്‍, താല്‍ക്കാലികമായ വീട്ടില്‍ താമസിക്കുന്നവര്‍, ഭവന രഹിതര്‍ എന്നിവരാണ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍. നാല് മുറിയുള്ള വീടുള്ളവരും പദ്ധതിയില്‍ നിന്ന് തനിയെ പുറത്താവും. താമസം, ജോലി, ദാരിദ്ര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ക്ഷേമ പദ്ധതികള്‍ക്ക് യോഗ്യരാണോ എന്ന് നിര്‍ണയിക്കുന്നത്. കുടുംബനാഥനില്ലാത്തവരെയും ഇതിനായി പരിഗണിക്കും.

fridge-07

കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുന്‍ഗണനാ ക്രമമനുസരിച്ച് പൂജ്യം മുതല്‍ 12 വരെയുള്ള സ്കോറുകള്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുക. നേരത്തെ 2012ല്‍ നഗരപ്രദേശത്ത് ദാരിദ്ര്യം അനുഭവിക്കുന്നവരെക്കുറിച്ച് പഠിക്കുന്നതിനായി എസ് ആര്‍ ഹാഷിം കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍‌ട്ട് സര്‍ക്കാര്‍ സ്വീകരിച്ചികരുന്നില്ല. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നേടാന്‍ 41 ശമതമാനത്തോളം പേരും യോഗ്യരാണന്നായിരുന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയുരുന്നത്.

English summary
About six in every 10 households in urban areas will be eligible for assessment for identifying whether they are entitled for government's social welfare schemes, according to the recommendation of a government panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X