ഇനി ഭവന രഹിതരില്ല; 2019ഓടെ ഒരു കോടി ഭവന രഹിതര്‍ക്ക് വീട്
വിലകുറഞ്ഞ ഭവന നിര്‍മ്മാണത്തിന് അടിസ്ഥാന സൗകര്യ സ്റ്റാറ്റസും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.
ദില്ലി: ഭവനാ വായ്പ തിരിച്ചടവ് പരിധി ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. 2019 ഓടുകൂടി ഒരു കോടി ഭവന രഹിതര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും ജയ്റ്റ്‌ലി കേന്ദ്ര ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. വിലകുറഞ്ഞ ഭവന നിര്‍മ്മാണത്തിന് അടിസ്ഥാന സൗകര്യ സ്റ്റാറ്റസും ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.
3,96,135 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ വിലയിരുത്തി. വനിത ക്ഷേമ പദ്ധതികള്‍ക്കായി 1,85,632 കോടി ബജറ്റില്‍ നീക്കിവെച്ചു. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നും ഗ്രാമീണ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ഉ്ണ്ടാക്കുമെന്ന് ബജറ്റ് പ്രസംഗത്തേില്‍ ധനകാര്യ മന്ത്രി പറഞ്ഞു.

ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5000 കോടി പദ്ധതികള്‍ക്കായി വിലയിരുത്തിയിട്ടുണ്ട്. റെയില്‍വെ പരാതികള്‍ പരിഹരിക്കാന്‍ 'കോച്ച് മിത്ര' പദ്ധതിയും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതാദ്യമാണ് പൊതു ബജറ്റിനൊപ്പം റെയില്‍ ബജറ്റും അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications