കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സ്ഫഡ് വാക്സിൻ: മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച പുനെയിൽ തുടങ്ങും, 200 പേർ പങ്കാളികളാവും!!

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസ് പ്രതിരോധ വാക്സിന്റെ അന്തിമ ഘട്ട പരീക്ഷണത്തിനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവ്വകലാശാലയും ബ്രിട്ടീഷ് മരുന്ന് കമ്പനിയുമായ അസ്ട്രാസെനേക്കയുമായി ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഷീൽഡിന്റെ അവസാനഘട്ട പരീക്ഷണമാണ് അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് മരുന്ന് പരീക്ഷണം നടക്കുന്നതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്സിന്ധ്യയുടെ തട്ടകത്തില്‍ ഞെട്ടിച്ച് കമല്‍നാഥ്; ഗ്വാളിയോര്‍ മേഖലയില്‍ ഉയിര്‍ത്തെഴുന്നേറ്റ് കോണ്‍ഗ്രസ്

 മൂന്നാംഘട്ട പരീക്ഷണം

മൂന്നാംഘട്ട പരീക്ഷണം

സാസൂൺ ആശുപത്രിയിൽ അടുത്ത ആഴ്ച മുതൽ കൊവിഷീൽഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കും. ഇത് തിങ്കളാഴ്ച മുതൽ ആരംഭിക്കും. സാസൂൺ ജനറൽ ആശുപത്രി ഡീൻ ഡോ. മുരളീധർ തമ്പെ വ്യക്തമാക്കി. മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിൽ 150നും 200നും ഇടയിൽ വളന്റിയർമാരാണ് പങ്കാളികളാവുക. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് നിരവധി വളന്റിയർമാർ ഇതിനകം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുതൽ സാസൂൺ ആശുപത്രി വാക്സിൻ പരീക്ഷണത്തിനുള്ള വളന്റിർയർമാരെ എൻറോൾ ചെയ്യാൻ ആരംഭിച്ചിരുന്നു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധരായവർ ആശുപത്രിയെ ബന്ധപ്പെടണമെന്നും ടാംബിൾ വ്യക്തമാക്കി.

രണ്ടാംഘട്ടം വിജയകരം

രണ്ടാംഘട്ടം വിജയകരം

കൊവിഷീൽഡിന്റെ രണ്ടാംഘട്ട വാക്സിൻ പരീക്ഷണം പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജ്, കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലായാണ് നടന്നത്. പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടും ബ്രിട്ടീഷ്- സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനേക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

രണ്ടാംഘട്ടം വിജയകരം

രണ്ടാംഘട്ടം വിജയകരം

അസ്ട്രാസെനേക്ക ഇന്ത്യയിലെ 17 സ്ഥലങ്ങളെയാണ് കൊവിഡ് വാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാംഘട്ട മരുന്ന് പരീക്ഷണത്തിൽ 18നും 55നും ഇടയിൽ പ്രായമുള്ള 1600 കുട്ടികളാണ് പങ്കെടുത്തത്. ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത മരുന്ന് പ്രാഥമിക പരീക്ഷണത്തിൽ തന്നെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 18നും 55നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ലാൻസെറ്റും റിപ്പോർട്ട് ചെയ്തിരുന്നു.

പുനരാരംഭിക്കാൻ അനുമതി

പുനരാരംഭിക്കാൻ അനുമതി


ബ്രിട്ടനിൽ വാക്സിൻ കുത്തിവെച്ച വളന്റിയറിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ സെപ്തംബർ പത്തിനാണ് ഓക്ഫോഡിന്റെ മരുന്ന് പരീക്ഷണം നിർത്തിവെക്കുന്നത്. അസ്ട്രസെനേക്ക ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും മരുന്ന് പരീക്ഷണം നിർത്തലാക്കുന്നത്. തുടർന്ന് സെപ്തംബർ 15നാണ് ഇന്ത്യയിൽ മരുന്ന് പരീക്ഷണം തുടരാൻ ഡിസിജിഐ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മരുന്ന് പരീക്ഷണം തുടരാൻ അനുമതി നൽകന്നത്. ഇതിന് പിന്നാലെയാണ് മൂന്നാം ഘട്ട മരുന്ന് പരീക്ഷണത്തിനും അനുമതി നൽകുന്നത്.

അനിശ്ചിതത്വം തുടരുന്നു

അനിശ്ചിതത്വം തുടരുന്നു

2020ന്റെ അവസാനത്തോടെ ഓക്സ്ഫോഡിന്റെ കൊവിഡ് വാക്സിൻ പുറത്തിറക്കാനാവുമെന്നാണ് കരുതുന്നതെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് യുഎസ് മരുന്ന് നിർമാതാക്കളായ നോവാവാക്സുമായി മറ്റൊരു വാക്സിനും വാക്സിൻ പരീക്ഷണത്തിലും ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്ന് രണ്ട് മില്യൺ ഡോസിലേക്ക് ഉയർത്തുമെന്ന് നോവാവാക്സ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. വാക്സിന്റെ ആന്റിജൻ ഘടകവും സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും.

English summary
Oxford Covid Vaccine: Serum Institute to start third stage stage of trial from Monday in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X