കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സ്ഫഡ് വാക്സിൻ ഡോസിൽ പിഴവെന്ന് റിപ്പോർട്ട്: വളന്റിയർമാർ ആശങ്കയിൽ, കത്ത് പുറത്ത്

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത വളന്റിയർമാർക്ക് നൽകിയത് തെറ്റായ ഡോസ് വാക്സിനെന്ന് റിപ്പോർട്ട്. അസ്ട്രാസെനേക്കയുടെ കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തിലെ 1,500 ഓളം വോളന്റിയർമാർക്കാണ് തെറ്റായ ഡോസ് നൽകിയിട്ടുള്ളത്. എന്നാൽ ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷവും കണ്ടെത്തിയതിന് ശേഷം തെറ്റ് സംഭവിച്ചതായി അറിയിച്ചിട്ടില്ലെന്ന് ചില രേഖകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

തിരുവമ്പാടി പിടിക്കാന്‍ സിപി ജോണ്‍ മലബാറിലേക്ക് വരുന്നു; ഉറച്ച പിന്തുണയുമായി ലീഗും കോണ്‍ഗ്രസുംതിരുവമ്പാടി പിടിക്കാന്‍ സിപി ജോണ്‍ മലബാറിലേക്ക് വരുന്നു; ഉറച്ച പിന്തുണയുമായി ലീഗും കോണ്‍ഗ്രസും

വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് തെറ്റായ രീതിയിൽ വാക്സിൻ ഡോസ് നൽകിയതായി ജൂൺ എട്ടിന് അയച്ച കത്തിലാണ് പരാമർശിക്കുന്നത്. ഓരോരുത്തരിലും വ്യത്യസ്ത അളവിലുള്ള വാക്സിൻ നൽകിയാൽ വാക്സിൻ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള അവസരമായാണ് ഗവേഷകർ ഇതിനെ പിന്നീട് ഉപയോഗിച്ചത്. ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ഓക്സ്ഫഡ് പ്രൊഫസർ ആൻഡ്ര്യൂ ജെ പൊള്ളാർഡ് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങളുള്ളത്.

corona15-159

ഓക്സ്ഫഡ് ഗവേഷകർക്ക് അളവിൽ സംഭവിച്ചിട്ടുള്ള പിഴവ് മൂലം വാക്സിൻ സ്വീകരിക്കാനെത്തിയ വളന്റിയർമാർക്ക് പകുതി ഡോസാണ് നൽകിയിട്ടുള്ളത്. എന്നാൽ ഒരു തരത്തിലുള്ള പിഴവും സംഭവിച്ചിട്ടുള്ളതായി പൊള്ളാർഡിന്റെ കത്തിൽ പരാമർശിക്കുന്നില്ല. എന്നാൽ ഇക്കാര്യം ഗവേഷകർ ബ്രിട്ടീഷ് റെഗുലേറ്റർമാർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരാണ് പിന്നീട് ഓക്സ്ഫഡ് സർവ്വകലാശാലയോടും മരുന്ന് പരീക്ഷണം നടത്തുന്ന കമ്പനിയോടും ഇക്കാര്യം പറഞ്ഞിട്ടുള്ളത്. തുടർന്ന് വാക്സിന്റെ മുഴുവൻ ഡോസ് സ്വീകരിക്കാൻ മറ്റൊരു പുതിയ ബാച്ചിനെ കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ആർക്കും ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊറോണ വൈറസിനെതിരെ ബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളാണ് രോഗപ്രതിരോധത്തിനായി ജനങ്ങളിൽ കുത്തിവെക്കുന്നത്. ഇന്ത്യ അംഗീകാരം നൽകിയിട്ടുള്ള രണ്ട് കൊവിഡ് വാക്സിനുകളിൽ ഒന്ന് കോവിഷീൽഡാണ്. പ്രായമായവരിൽ മരുന്ന് ഫലപ്രദമല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതും വാക്സിൻ സംബന്ധിച്ച് ആശങ്കയുയർത്തിയിട്ടുണ്ട്.

English summary
Oxford Kept Covid-19 Vaccine Trial Volunteers in crisis after dossing error
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X